കൊല്ലങ്കോട് ടൗണിൽ പി.കെ.ഡി.യു.പി സ്കൂളിനു സമീപത്തെ റോഡിലെ കുഴി 

നാലുദിവസം, 16 അപകടങ്ങൾ; മരണക്കെണിയൊരുക്കി കൊല്ലങ്കോട് ടൗൺ

കൊല്ലങ്കോട്: മംഗലം-ഗോവിന്ദാപുരം റോഡിൽ കൊല്ലങ്കോട് ടൗണിലെ പി.കെ.ഡി.യു.പി സ്കൂളിനു സമീപത്തെ വൻ വലിയ ഗർത്തം അപകടങ്ങൾക്ക് വഴിവെക്കുന്നു. വെള്ളി മുതൽ തിങ്കൾ വരെയുള്ള ദിവസങ്ങളിൽ മാത്രം 16 വാഹനാപകടങ്ങളാണ് ഈ കുഴിയിൽ ഉണ്ടായത്.

റോഡ് ഇടുങ്ങിയതും സ്കൂളിനടുത്തുമുള്ള പ്രദേശമായതിനാൽ സൈക്കിളിൽ വരുന്ന വിദ്യാർഥികളടക്കം അപകടത്തിൽപെടുന്നുണ്ട്. മൂന്നുമാസം കാലപ്പഴക്കമുള്ള ഗർത്തം നികത്താൻ പൊതുമരാമത്ത് വകുപ്പ് താൽക്കാലിക ശ്രമം നടത്താറുണ്ടെങ്കിലും വീണ്ടും ഗർത്തങ്ങൾ വലുതാവുകയാണ്.

യോഗിനിമാതാ ഗേൾസ് ഹൈസ്കൂളിനടുത്ത റോഡിലെ ഗർത്തത്തിന് ഒന്നരവർഷം പഴക്കമുണ്ട്. താൽക്കാലികമായി നികത്തുമെങ്കിലും വീണ്ടും ഗർത്തം രൂപപ്പെടുന്ന അവസ്ഥയാണ്. ഇതിന് പരിഹാരമുണ്ടാക്കാൻ ശാശ്വതമായ രീതിയിൽ കുഴികൾ അടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Tags:    
News Summary - നാലുദിവസം, 16 അപകടങ്ങൾ; മരണക്കെണിയൊരുക്കി കൊല്ലങ്കോട് ടൗൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.