Posted On
date_range Updated On
date_range മംഗലം ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു
മംഗലംഡാം: ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി മംഗലം ഡാമിന്റെ ആറ് ഷട്ടറുകളിൽ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതം തുറന്നു. നിലവിൽ 77.40 മീറ്റർ വെള്ളമാണ് ഡാമിലുള്ളത്. 77.88 മീറ്ററാണ് സംഭരണശേഷി. വൃഷ്ടിപ്രദേശങ്ങളിൽനിന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ തോതനുസരിച്ച് ഷട്ടറുകൾ തുറക്കുന്ന അളവിൽ മാറ്റം വരുത്തും. പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ലെസ്ലി വർഗീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.