Posted On
date_range Updated On
date_range കഞ്ചാവ് കേസിൽ രണ്ടുപേർക്ക് നാല് വർഷം വീതം കഠിന തടവ്
പാലക്കാട്: കഞ്ചാവ് കണ്ടെടുത്ത കേസിൽ രണ്ട് യുവാക്കൾക്ക് നാല് വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം വീതം അധിക തടവ് അനുഭവിക്കണം. ഇടുക്കി തൊടുപുഴ കോടികുളം സ്വദേശികളായ അഖിൽ സജി (32), അസ്കർ ലത്തീഫ് (28) എന്നിവരെയാണ് പാലക്കാട് സെക്കൻഡ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഡി. സുധീർ ഡേവിഡ് ശിക്ഷിച്ചത്.
2018 മേയ് മൂന്നിന് വൈകീട്ട് അഞ്ചോടെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷന് മുന്നിൽവെച്ച് എക്‌സൈസ് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. രാകേഷിന്റെ നേതൃത്വത്തിൽ പ്രതികളിൽനിന്ന് മൂന്ന് കിലോ ഉണക്ക കഞ്ചാവ് കണ്ടെടുത്തിരുന്നു. പാലക്കാട് അസി. എക്സൈസ് കമീഷണർ ബി. വേണുഗോപാലകുറുപ്പാണ് കേസന്വേഷിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. എൻ.ഡി.പി.എസ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.