പാലക്കാട്: ആദിവാസി യുവാവിനെ ഫോറസ്റ്റ് വാച്ചർമാർ കെട്ടിയിട്ട് മർദിച്ചതായി ആരോപണം. ഫെബ്രുവരി ഏഴിന് മലമ്പുഴ ചെറാട് എലിച്ചരം എന്ന സ്ഥലത്താണ് സംഭവം. പ്രദേശത്തെ ഗോപാലൻ എന്നയാളുടെ കൃഷിസ്ഥലത്ത് പണിയെടുക്കുകയായിരുന്ന രാധ എന്ന യുവാവിനെ വനത്തിൽ തീയിട്ടെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നെന്ന് പൗരാവകാശ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അവശനായ യുവാവിനെ പിറ്റേന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും തുടർചികിത്സ ആവശ്യമുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. മർദിച്ചവർക്കെതിരെ മലമ്പുഴ പൊലീസ് എഫ്.ഐ.ആർ ഇട്ടില്ലെന്നും ആരോപണമുണ്ട്. വാർത്തസമ്മേളനത്തിൽ പൗരാവകാശ പ്രവർത്തകരായ വിളയോടി വേണുഗോപാലൻ, ഗോപാലൻ മലമ്പുഴ, എം.സി. മാധവൻ, ആദിവാസി യുവാവ് രാധ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.