രൂപ്സാന ബീഗം
Posted On
date_range Updated On
date_range ആൺവേഷം ധരിച്ച് കഞ്ചാവ് കടത്ത് നടത്തിയ യുവതി പിടിയിൽ
പാലക്കാട്: യുവാവിന്‍റെ വേഷത്തിൽ സഞ്ചരിച്ച് കഞ്ചാവ് കടത്തിയ യുവതി പിടിയിൽ. ആസാം സ്വദേശിനി രൂപ്സാന ബീഗമാണ് (21) പാലക്കാട് എക്സൈസ് സ്ക്വാഡിന്‍റെ പിടിയിലായത്. ഒലവക്കോട്ടുനിന്നാണ് യുവതിയെ പിടികൂടിയത്. ട്രോളി ബാഗിൽ സൂക്ഷിച്ച നിലയിൽ അഞ്ച് കിലോ കഞ്ചാവ് ഇവരിൽനിന്ന് കണ്ടെത്തി.
സമാന കേസിൽ ഇവർ നേരത്തെയും അറസ്റ്റിലായിട്ടുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം. നേരത്തെ ഹേമാംബിക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലും ജയിലിലും കഴിഞ്ഞിട്ടുണ്ട്. ലഹരിക്കെതിരെയുള്ള എക്സൈസിന്റെ ഓപറേഷൻ തണ്ടറിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ.ജി. അജയകുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ എം. സ്മിത, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ. രഞ്ജിത്, യു. ഹരികൃഷ്ണൻ, എ. തൗഫീഖ്, എം. അഷ്കർ, എം. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.