ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ നി​ല​യി​ൽ

റോഡ് വെട്ടിപ്പൊളിച്ചു; ദുരിതത്തിലായി കഞ്ചിക്കോട് വ്യവസായ മേഖല

പാ​ല​ക്കാ​ട്: വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​തോ​ടെ ദു​രി​ത​ത്തി​ലാ​യി ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ മേ​ഖ​ല. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്കു​ള്ള റോ​ഡാ​ണ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന​ത്. ന​വീ​ക​ര​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തോ​ടെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ് മേ​ഖ​ല. മ​ഴ പെ​യ്ത​തോ​ടെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് യാ​ത്ര കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യി.

മു​ന്നൂ​റോ​ളം വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത്ര​യും സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ബ​സി​ലും കാ​റി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലു​മെ​ല്ലാ​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടേ​ക്ക് വ​രു​ന്ന​ത്. എ​ന്നാ​ൽ, കാ​ൽ​ന​ട​യാ​ത്ര​ക്ക് പോ​ലും പ​റ്റാ​ത്ത വി​ധം റോ​ഡ് ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ​തോ​ടെ വ്യ​വ​സാ​യ​മേ​ഖ​ല യാ​ത്രാ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.

ക​ഞ്ചി​ക്കോ​ട് നി​ഡ, വൈ​സ് പാ​ർ​ക്ക് വ​ഴി ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ന്റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​തോ​ടെ ച​ര​ക്കു​നീ​ക്ക​വും ജ​ന​ജീ​വി​ത​വും പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു. ഒ​രു വ​ർ​ഷം മു​മ്പാ​ണ് 30 കോ​ടി രൂ​പ​യു​ടെ കി​ഫ്ബി ഫ​ണ്ടി​ൽ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ക​രാ​റു​കാ​ര​നും ചേ​ർ​ന്ന് റോ​ഡ് പൂ​ർ​ണ​മാ​യി കു​ത്തി​പ്പൊ​ളി​ക്കു​ക​യും ക​ലു​ങ്കു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, പ​ണി വെ​റും 20 ശ​ത​മാ​നം പോ​ലും പൂ​ർ​ത്തി​യാ​ക്കാ​തെ ക​രാ​ർ ക​മ്പ​നി നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​ണ് പ​ണി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​ത്. ഇ​തോ​ടെ വ്യ​വ​സാ​യ മേ​ഖ​ല​ക്ക് ത​ന്നെ വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക​ഞ്ചി​ക്കോ​ട് ഇ​ൻ​ഡ​സ്ട്രീ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് ച​ര​ക്കു​ലോ​റി​ക​ളും ക​ണ്ടെ​യ്‌​ന​റു​ക​ളും ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. ലോ​റി​ക​ൾ കു​ഴി​യി​ൽ വീ​ണു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ച​ര​ക്കു​നീ​ക്കം വൈ​കി​പ്പി​ക്കു​ന്ന​ത്. ഇ​ത് ക​മ്പ​നി​ക​ളു​ടെ ഉ​ൽ​പാ​ദ​ന​ച്ചെ​ല​വ് കു​ത്ത​നെ കൂ​ട്ടു​ക​യും ക​ഞ്ചി​ക്കോ​ട്ടെ വ്യ​വ​സാ​യ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നെ ത​ന്നെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. വേ​ന​ലി​ൽ പൊ​ടി ശ്വ​സി​ച്ച് വി​വി​ധ ഫാ​ക്ട​റി​ക​ളി​ലാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് ദി​വ​സേ​ന ജോ​ലി ചെ​യ്യു​ന്ന​ത്.

മ​ഴ​യ​ത്ത് റോ​ഡി​ലെ കു​ഴി​ക​ളി​ൽ ചാ​ടി​ക്ക​യ​റി വേ​ണം സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്താ​ൻ. സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഞ്ചി​ക്കോ​ടി​നോ​ടാ​ണ് അ​ധി​കൃ​ത​ർ ഈ ​ക്രൂ​ര​ത കാ​ണി​ക്കു​ന്ന​തെ​ന്നും ക​ഞ്ചി​ക്കോ​ട് ഇ​ൻ​ഡ​സ്ട്രീ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ണി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. 

Tags:    
News Summary - Roads dug up; Kanjikode industrial zone in distress.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.