ഷൊ​ർ​ണൂ​ർ കൊ​ച്ചി​പ്പാ​ല​ത്തി​നും റെ​യി​ൽ​വേ പാ​ല​ത്തി​നു​മി​ട​യി​ൽ പ​ര​ന്നൊ​ഴു​കു​ന്ന ഭാ​ര​ത​പ്പു​ഴ

അപൂർവ്വമായി മാത്രം ഒഴുകുന്ന നിള; മഴയെ നെഞ്ചേറ്റി നിറഞ്ഞൊഴുകി ഭാരതപ്പുഴ

ഷൊ​ർ​ണൂ​ർ: മ​ഴ​ക്കാ​ലം പി​റ​ന്ന​തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യി പ​ര​ന്നൊ​ഴു​കി ഭാ​ര​ത​പ്പു​ഴ. മു​ൻ കാ​ല​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല​ത്ത് നി​ര​വ​ധി ദി​വ​സ​ങ്ങ​ളി​ൽ നി​റ​ഞ്ഞൊ​ഴു​കി​യി​രു​ന്ന നി​ള ഇ​പ്പോ​ൾ ഇ​രു​ക​ര മു​ട്ടി പ​ര​ന്നൊ​ഴു​കു​ന്ന​ത് ത​ന്നെ അ​പൂ​ർ​വ​മാ​യാ​ണ്. മാ​ത്ര​മ​ല്ല, പു​ഴ പ​ര​ന്നൊ​ഴു​കു​ന്ന​ത് അ​പൂ​ർ​വം സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ്.

അ​ന​ധി​കൃ​ത​വും അ​നി​യ​ന്ത്രി​ത​വു​മാ​യി പ​തി​റ്റാ​ണ്ടു​ക​ളോ​ളം ന​ട​ത്തി​യ മ​ണ​ലെ​ടു​പ്പ് മൂ​ല​മാ​ണ് പു​ഴ മ​ര​ണാ​സ​ന്ന​യാ​യ​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ കു​ഴി​ക​ൾ നി​റ​ഞ്ഞും മ​റ്റി​ട​ങ്ങ​ളി​ൽ പൊ​ന്ത​ക്കാ​ടു​ക​ളാ​യും മാ​റി​യ പു​ഴ കു​ലം​കു​ത്തി​യൊ​ഴു​കാ​താ​യി. ജ​ല​സ​മൃ​ദ്ധ​മാ​യി​രു​ന്ന നി​ള​യെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളും വ​ർ​ഷ​കാ​ല​ത്ത് പോ​ലും നീ​ർ​ച്ചാ​ലാ​ക്കി മാ​റ്റി. വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ലും ക​ട​ത്ത് തോ​ണി​ക്കാ​രു​ണ്ടാ​യി​രു​ന്ന ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം തീ​രെ​യി​ല്ലാ​താ​യി.

ഭാ​ര​ത​പു​ഴ​യു​ടെ മു​ക​ൾ​ത്ത​ട്ടി​ലെ മ​ണ​ൽ ശേ​ഖ​ര​ത്തി​ന​ടി​യി​ൽ ക​ളി​മ​ണ്ണും അ​തി​ന​ടി​യി​ൽ പാ​റ​യു​മാ​ണ്. ഇ​വ ര​ണ്ടും ജ​ലം ശേ​ഖ​രി​ച്ച് നി​ർ​ത്തി​ല്ലെ​ന്ന​തി​നാ​ൽ വേ​ന​ൽ​ക്കാ​ല​ത്ത് കു​ടി​വെ​ള്ള​ത്തി​നാ​യി പോ​ലും ജ​ല​മി​ല്ലാ​താ​യി.

ഭാ​ര​ത​പ്പു​ഴ​യി​ലെ പ്ര​തി​ദി​ന നീ​രൊ​ഴു​ക്കി​നെ കു​റി​ച്ച​റി​യാ​നും പ​ഠി​ക്കാ​നു​മാ​യി ചെ​റു​തു​രു​ത്തി​യി​ൽ നി​ള​യു​ടെ തീ​ര​ത്ത് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൊ​ച്ചി​പ്പാ​ല​ത്തി​ന​രി​കി​ലാ​യി നീ​രൊ​ഴു​ക്ക് അ​ള​ക്കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ട്. ത​മി​ഴ്നാ​ടു​മാ​യു​ള്ള ജ​ല​ത​ർ​ക്കം വ​ന്ന​തോ​ടെ അ​ധി​കൃ​ത​ർ അ​ള​വ് വെ​ളി​പ്പെ​ടു​ത്താ​താ​യി. പു​ഴ നി​റ​ഞ്ഞൊ​ഴു​കു​ന്ന​ത് കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് ഷൊ​ർ​ണൂ​ർ കൊ​ച്ചി പാ​ല​ത്തി​ന് മു​ക​ളി​ൽ എ​ത്താ​റു​ള്ള​ത്. പു​ഴ സ്നേ​ഹി​ക​ൾ​ക്ക് ഇ​ത്ത​വ​ണ മ​ഴ​യാ​രം​ഭി​ച്ച് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും ആ ​ഭാ​ഗ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.

Tags:    
News Summary - Nila, which rarely flows, gets a new lease of life; Bharathapuzha overflows after heavy rains.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.