വെയിലും മഴയുമേറ്റ് നശിക്കുന്ന കാർഷിക കർമസേന ട്രാക്ടർ
Posted On
date_range Updated On
date_range സംരക്ഷിക്കാനാളില്ലാതെ പത്ത് ലക്ഷത്തിന്റെ ട്രാക്ടർ
ആലത്തൂർ: തൊഴിലാളികളുടെ കൂട്ടായ്മയായ കാർഷിക കർമസേനക്ക് സർക്കാർ നൽകിയ ട്രാക്ടർ നശിക്കുന്നു. ആലത്തൂർ കൃഷിഭവൻ നൽകിയ 10 ലക്ഷം രൂപയുടെ ട്രാക്ടറാണ് പെരുങ്കുളം അയ്യംപാളയത്ത് സംരക്ഷണമില്ലാതെ വെയിലും മഴയുമേറ്റ് നശിക്കുന്നത്. കൃഷിവകുപ്പിന്റെ മലമ്പുഴയിലെ കാർഷിക എൻജിനിയറിങ് വിഭാഗമാണ് 2019ൽ ട്രാക്ടർ നൽകിയത്. കർമസേന പ്രസിഡൻ്റും സെക്രട്ടറിയും മരിച്ചതോടെ സേനയുടെ പ്രവർത്തനം നിലച്ചു. പുതിയ കമ്മിറ്റിയുണ്ടാക്കി അവരാണ് ട്രാക്ടർ സംരക്ഷിക്കേണ്ടത്. അതിനുള്ള ശ്രമം നടക്കുന്നതായി ആലത്തൂർ കൃഷിഭവൻ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.