പ്രതീകാതമ്ക ചിത്രം എക്ഷഐ നിർമിതം
ചിറ്റൂർ: ഓപറേഷൻ തണ്ടറിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ കനാലിൽ ഒളിപ്പിച്ച 736 ലിറ്റർ സ്പിരിറ്റ് പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചിറ്റൂർ എക്‌സൈസ് സർക്കിൾ, എക്‌സൈസ് റെയ്ഞ്ച് സംഘങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കൈകാട്ടി-ആർ.വി പുതൂർ റോഡിൽ കുളപ്പുരയിൽ കനാലിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 23 കന്നാസുകളിലായാണ് 736 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തത്.
എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ജിതിൻ, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അസി. എക്സൈസ് ഇൻസ്‌പെക്ടർമാരായ സിജിത്ത്, ശ്രീജിത്ത്, പ്രിവന്‍റീവ് ഓഫിസർമാരായ ദിലീപ്, രാകേഷ്, സിവിൽ എക്സൈസ് ഓഫിസർ പ്രസാദ്, ഡ്രൈവർ സിവിൽ എക്സൈസ് ഓഫിസർ സുരേഷ്, മൂസാപ്പാ, ഗിരീഷ്, പ്രദീപ് കുമാർ, മുഹമ്മദ് റിയാസ്, യാസിർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.