ക​ന​ത്ത മ​ഴ​യി​ൽ മു​ങ്ങി​യ ഗാ​യ​ത്രി പു​ഴ ആ​ല​ത്തൂ​ർ എ​ടാം​പ​റ​മ്പ് ത​ട​യ​ണ​യി​ലെ പ​തി​പ്പാ​ലം 

ക​ന​ത്ത മ​ഴയിൽ വ്യാ​പ​ക നാ​ശം

ആലത്തൂർ: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഗായത്രി പുഴയിലെ എടാംപറമ്പ് തടയണ പതിപ്പാലം കവിഞ്ഞൊഴുകി. പഞ്ചായത്തിന്റെ പ്രധാന കുടിവെള്ള പദ്ധതിയായ എടാംപറമ്പ് പമ്പിങ് സ്റ്റേഷൻ തടയണയും അതോടനുബന്ധിച്ചുള്ള പതിപ്പാലവുമാണ് കവിഞ്ഞൊഴുകുന്നത്. വെങ്ങന്നിയൂർ പറക്കുന്നം ഭാഗത്തെ ജനങ്ങളുടെ പ്രധാന സഞ്ചാര മാർഗമാണ് തടയണയിലെ പതിപ്പാലം. ഇതോടെ പറക്കുന്നം പോകേണ്ടവർ വെങ്ങന്നൂർ, എരിമയൂർ വഴിയാണ് സഞ്ചരിക്കുന്നത്.

ചെർപ്പുളശ്ശേരി: കനത്ത മഴയിൽ ചളവറയിൽ വീടുകൾക്ക് മുകളിൽ മരം വീണു. മിന്നൽ ചുഴലിയിൽ ചളവറ തിരുത്തുക്കൽപടി പമ്പ് ഹൗസിന് സമീപം ചളവറ എ.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപിക ഏപ്രത്ത് ഗീതയുടെ വസതിക്ക് മുകളിലാണ് കൂറ്റൻ പുളിമരം കടപുഴകിയത്. വീടിന്‍റെ ഷീറ്റുകൾ തകർന്നു. പുറമേ ആറോളം മരങ്ങളും കാറ്റിൽ നിലംപൊത്തി. പാലാട്ടുപടി പള്ളത്ത് ജാനകിയുടെ വീന്‍റെ ചുമരുകൾക്കും വിള്ളലുണ്ടായി.

Tags:    
News Summary - Heavy rain; widespread damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.