തൂ​ത​യി​ൽ ന​ട​ക്കു​ന്ന ബി ​വി​ഭാ​ഗം ച​മ​യ പ്ര​ദ​ർ​ശ​നം

മഴവില്ലഴകിൽ ഇന്ന് തൂതപൂരം

ചെ​ർ​പ്പു​ള​ശ്ശേ​രി: വ​ള്ളു​വ​നാ​ട്ടി​ലെ പ്ര​സി​ദ്ധ ഭ​ഗ​വ​തി ക്ഷേ​ത്ര​മാ​യ തൂ​ത ക്ഷേ​ത്ര​ത്തി​ലെ പൂ​രം ചൊ​വ്വാ​ഴ്ച ആ​ഘോ​ഷി​ക്കും. പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ തൂ​ത​പു​ഴ​ക്ക് ഇ​രു​ക​ര​ക​ളി​ലു​മാ​യു​ള്ള ത​ട്ട​ക​ദേ​ശ​ങ്ങ​ൾ ആ​വേ​ശ ല​ഹ​രി​യി​ലാ​ണ്. മ​ല​ബാ​റി​ലെ കു​ട​മാ​റ്റ​മു​ള്ള ഏ​ക ക്ഷേ​ത്ര​മാ​ണെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി തൂ​ത ക്ഷേ​ത്ര​ത്തി​നു​ണ്ട്.

31 ഗ​ജ​വീ​ര​ന്മാ​ർ എ.​ബി വി​ഭാ​ഗ​ങ്ങ​ളാ​യി അ​ണി​നി​ര​ന്നു​ള്ള കൂ​ടി​ക്കാ​ഴ്ച പൂ​ര​പ്രേ​മി​ക​ൾ​ക്ക് അ​സു​ല​ഭ ദൃ​ശ്യ​വി​രു​ന്ന് ഒ​രു​ക്കും. വാ​ദ്യ​കു​ല​പ​തി പെ​രു​വ​നം കു​ട്ട​ന്മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ഗ​ത്ത​റ​മേ​ള​ത്തി​ൽ വാ​ദ്യ​രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ നൂ​റി​ല​ധി​കം വാ​ദ്യ​ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കും.

സാ​യാ​ഹ്ന​ത്തി​ൽ തു​ത​പു​ഴ​യോ​ര​ത്ത് ന​ട​ക്കു​ന്ന വ​ർ​ണ​ക്കു​ട​ക​ളു​ടെ വി​സ്മ​യ​പ്ര​ദ​ർ​ശ​ന​ത്തി​ന് വ​ൻ പു​രു​ഷാ​രം സാ​ക്ഷി​യാ​കും. എ ​വി​ഭാ​ഗ​ത്തി​ന്റെ ച​മ​യ പ്ര​ദ​ർ​ശ​നം കാ​റ​ൽ​മ​ണ്ണ​യി​ലും ബി ​വി​ഭാ​ഗ​ത്തി​ന്റേ​ത് തൂ​ത​യി​ലും ആ​രം​ഭി​ച്ചു. ത​ട്ട​ക​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ​ര​ബു​ദ്ധി​യോ​ടെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന 50 ല​ധി​കം ഇ​ണ​ക്കാ​ള കോ​ല​ങ്ങ​ളു​ടെ നി​ല​ക്കാ​ത്ത പ്ര​വാ​ഹ​മാ​യ കാ​ള​വേ​ല ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി. വാ​ദ്യ​ഘോ​ഷ​ങ്ങ​ളും ച​വി​ട്ടു​ക​ളി​ക​ളും വേ​ല​യെ മ​നോ​ഹ​ര​മാ​ക്കി. ചെ​ർ​പ്പു​ള​ശ്ശേ​രി -പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

Tags:    
News Summary - Today is Tutha Pooram in the rainbow.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.