ചിറ്റൂർ: സഹകരണ മേഖലയില്‍ മാതൃക വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെ.എ. ചന്ദ്രനെ റോബര്‍ട്ട് ഓവന് അവാര്‍ഡിനായി തിരഞ്ഞെടുത്തു. കേരള സര്‍ക്കാര്‍ മികച്ച സഹകരണ പ്രവർത്തകന് നല്കുന്ന പരമോന്നത പുരസ്കാരമാണ്. ആഗോള സഹകരണ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന റോബര്‍ട്ട് ഓവന്റെ സ്മരണാർഥമാണ് സംസ്ഥാന സഹകരണ വകുപ്പ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കുന്ന വ്യക്തികളെ ആദരിക്കുകയാണ് ലക്ഷ്യം.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡായി നല്‍കുക. സംസ്ഥാന കാര്‍ഷിക, ഗ്രാമവികസന ബാങ്ക്, പാലക്കാട് ലാന്‍ഡ് മോര്‍ട്ടേജ് ബാങ്ക്, ജില്ല സഹകരണ ആശുപത്രി തുടങ്ങി ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ച കെ.എ. ചന്ദ്രന് ചിറ്റൂര്‍, കൊല്ലങ്കോട് നിയോജകമണ്ഡലങ്ങളിലെ എം.എല്‍.എ ആയിരുന്നു. ജെ.ഡി.സി, എച്ച്.ഡി.സി കോഴ്സുകള്‍ പഠിപ്പിക്കുന്ന സഹകരണ ട്രെയിനിങ് കോളജ് പാലക്കാട് ആരംഭിക്കുന്നതിന് നടപടിയായത് ഇദ്ദേഹം സംസ്ഥാന സഹകരണ യൂനിയന്‍ ഡയറക്ടറായിരിക്കെയാണ്.
പാലക്കാട് നഗരത്തിലെ ശ്രീകൃഷ്ണ ആശുപത്രി വാടകക്കെടുത്തു നടത്തി തുടങ്ങിയ പാലക്കാട് സഹകരണ ആശുപത്രിയുടെ തുടക്കം മുതലുളള പ്രസിഡന്റായിരുന്നു. മികച്ച നിയമസഭ സാമാജികനുള്ള 2006 വര്‍ഷത്തെ കെ.എസ്. നാരായണന് നമ്പൂതിരി ഫൗണ്ടേഷന് അവാര്‍ഡ്, അഡ്വ. കെ.ടി. അച്യുതന് ഫൗണ്ടേഷന് അവാര്‍ഡ്, 2014ല്‍ വി.ആര്. കൃഷ്ണേഴുത്തച്ഛന് അവാര്‍ഡ്, സഹകരണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന ഉദയാബാന് സിംഗ്ജി മെമ്മോറിയല്‍ അവാര്‍ഡ്, വെങ്കിടറാം മെമ്മോറിയല്‍ അവാര്‍ഡ്, സദാനന്ദ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: കൃഷ്ണവേണി. മക്കള്‍: കെ.സി.വിനീത്.(ബിസിനസ്), കെ.സി. പ്രീത്(പാലക്കാട് ഡി.സി.സി സെക്രട്ടറി), രശ്മി ചന്ദ്രന്(ഹൈസ്കൂള്‍ അധ്യാപിക. മരുമക്കള്‍: ഡോ. എന്‍.എം. മിനി, സി.വി. ബീന(അധ്യാപിക), സജിത്ത് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.