Posted On
date_range Updated On
date_range അട്ടപ്പാടിയിൽ പുലി ആക്രമണം; രണ്ട് ആടുകൾ ചത്തു
അഗളി: അട്ടപ്പാടിയിൽ പുലിയുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. നരസിമുക്ക് പൂവാതാൾ കോളനിയിലെ കൃഷ്ണമൂർത്തിയുടെ (തമ്പി) ആടുകളെയാണ് പുലി പിടിച്ചത്. ഞായറാഴ്ച പുലർച്ച ഒരു മണിയോടുകൂടി കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളെയാണ് പുലി വകവരുത്തിയത്. ആടുകളിൽ ഒന്നിനെ പുലി വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.
അട്ടപ്പാടിയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാകുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം പെട്ടിക്കല്ലിൽ കർഷകന്റെ ആറ് ആടുകളെ കാട്ടുനായ്ക്കൾ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.