Posted On
date_range Updated On
date_range നഗരിപ്പുറം-പത്തിരിപ്പാല ബൈപാസിന് മൂന്ന് കോടി
മണ്ണൂർ: നഗരിപ്പുറം-പത്തിരിപ്പാല ബൈപാസ് റോഡിന് മൂന്നുകോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയതോടെ നാട്ടുകാർ സന്തോഷത്തിമിർപ്പിൽ. കാലങ്ങളായുള്ള ജനങ്ങളുടെ ചിരകാലാഭിലാഷമാണ് ഇതോടെ പൂവണിയാൻ പോകുന്നത്.
അഡ്വ. ശാന്തകുമാരി എം.എൽ.എ യുടെ ഇടപെടലാണ് ബൈപാസിന് നടപടിയായത്. നഗരിപ്പുറത്ത് നിന്ന് കനാൽ റോഡിലൂടെയാണ് ബൈപാസ് നിർമിക്കുക. മലമ്പുഴ കനാലിന് മുകളിലൂടെയായിരിക്കും റോഡ് നിർമിക്കുക. നിലവിൽ ചെറു വാഹനങ്ങളൊക്കെ തന്നെ ഈ വഴി കടന്നുപോകുന്നുണ്ട്. കോങ്ങാട് മണ്ണൂർ വഴി വരുന്ന വാഹനങ്ങൾക്ക് ടൗണിൽ എത്താതെ സംസ്ഥാന പാതയിലെത്തിപ്പെടാനാകും. വൺവേ ആകുന്നതോടെ ടൗണിലെ ഗതാഗത കുരുക്കിന്നും പരിഹാരമാകും. പദ്ധതി കടലാസിലൊതുങ്ങാതെ പ്രവൃത്തികൾ വേഗം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.