ഒറ്റപ്പാലം - ചെർപ്പുളശ്ശേരി പാതയിൽ വരോട് മരപ്പാലം പ്രദേശത്തെ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ

ഒറ്റപ്പാലം -ചെർപ്പുളശ്ശേരി പാതയിൽ വരോട് മരപ്പാലം പ്രദേശത്തെ സംരക്ഷണ ഭിത്തി തകർന്നു

ഒറ്റപ്പാലം: നവീകരണം പുരോഗമിക്കുന്ന ഒറ്റപ്പാലം - ചെർപ്പുളശ്ശേരി പാതയിൽ വരോട് മരപ്പാലം പ്രദേശത്തെ സംരക്ഷണ ഭിത്തി തകർന്നു. മാസങ്ങളായി ഒച്ചിഴയുന്ന വേഗത്തിൽ നിർമാണം നടക്കുന്ന പ്രദേശത്തെ കലുങ്കുകളുടെയും ഡ്രൈനേജുകളുടെയും ജോലികൾ അശാസ്ത്രീയമാണെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് അടുത്തിടെ പൂർത്തിയാക്കിയ കരിങ്കൽ നിർമിത സംരക്ഷണ ഭിത്തി നിലംപൊത്തിയത്. കിലോമീറ്ററുകളോളം തകർന്ന് കിടക്കുന്ന പാതയിൽ വാഹന യാത്ര ഏറെ ദുഷ്കരമാണ്. ഇതുവഴിയുള്ള യാത്ര വാഹനങ്ങളുടെ കേടുപാടുകൾക്കും കാരണമാകുന്നു.

ഡിസംബറിൽ പാതയുടെ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു അഡ്വ.കെ. പ്രേംകുമാർ എം.എൽ.എ ആഗസ്റ്റിൽ വാർത്ത കുറിപ്പിൽ അറിയിച്ചിരുന്നത്. എന്നാൽ പ്രവൃത്തികൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ പൂർത്തീകരണത്തിനായി വർഷക്കാലവും കൂടി കഴിയേണ്ട അവസ്ഥയാണ്. പാടശേഖരങ്ങളുടെ അരികുകൾ ചേർന്നുള്ള സംരക്ഷണ ഭിത്തികളുടെ നിർമാണം തികച്ചും അശാസ്ത്രീയമായ രീതിയിലാണെന്നും ഇത്തരം സംരക്ഷണ ഭിത്തികൾ ഭാവിയിൽ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും നഗരസഭ കൗൺസിലർ മുഹമ്മദലി നാലകത്ത് പറഞ്ഞു. 

Tags:    
News Summary - The protective wall at the Marappalam area in Varode, along the Ottapalam-Cherpulassery road, has collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.