ബസിലെ ബാറ്ററി പൊട്ടിത്തെറിച്ചു; ആളുകൾ പരിഭ്രാന്തരായി

മ​ണ്ണാ​ര്‍ക്കാ​ട്: മ​ണ്ണാ​ര്‍ക്കാ​ട്-​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സി​ന്റെ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ചു, ആ​ളു​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​യി. മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍ഡി​ലാ​ണ് സം​ഭ​വം. രാ​വി​ലെ ഏ​ഴി​ന് മ​ണ്ണാ​ര്‍ക്കാ​ട് ഡി​പ്പോ​യി​ല്‍നി​ന്നും യാ​ത്ര തു​ട​ങ്ങി​യ ബ​സ് മു​നി​സി​പ്പ​ല്‍ സ്റ്റാ​ന്‍ഡി​ൽ നി​ര്‍ത്തി​യി​രു​ന്നു.

ഏ​താ​നും യാ​ത്ര​ക്കാ​രു​മു​ണ്ടാ​യി​രു​ന്നു. കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം സ്റ്റാ​ര്‍ട്ട് ചെ​യ്ത​തോ​ടെ ബ​സി​ന്റെ മു​ന്‍ഭാ​ഗ​ത്തെ വാ​തി​ലി​ന​ടു​ത്താ​യു​ള്ള ബാ​റ്റ​റി ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ച​കി​ത​രാ​യ യാ​ത്ര​ക്കാ​രെ​ല്ലാം ഉ​ട​നെ ചാ​ടി​യി​റ​ങ്ങി.

ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഉ​ട​ന്‍ത​ന്നെ ബ​സ് ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ല്‍ ക​യ​റ്റി​വി​ട്ടു. ഡി​പ്പോ​യി​ലെ​ത്തി​ച്ച ബ​സി​ന്റെ ബാ​റ്റ​റി മാ​റ്റി പ​ക​രം ബാ​റ്റ​റി സ്ഥാ​പി​ച്ച് ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷം യാ​ത്ര പു​ന​രാ​രം​ഭി​ച്ചു.

Tags:    
News Summary - The battery on the bus exploded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.