കുറഞ്ഞ ചെലവിൽ ഊട്ടിയിലേക്കും നെല്ലിയാമ്പതിയിലേക്കും യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി

പാ​ല​ക്കാ​ട്: അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ ഒ​രു​ക്കു​ന്ന മേ​യ് മാ​സ ടൂ​ർ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട്ടു​നി​ന്ന് വി​വി​ധ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​ക​ൾ ന​ട​ത്താ​നാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ഊ​ട്ടി യാ​ത്ര​യാ​ണ് മേ​യി​ലെ ഹൈ​ലൈ​റ്റ് യാ​ത്രാ പാ​ക്കേ​ജ്. ഊ​ട്ടി​യി​ലേ​ക്കു​ള്ള ഏ​ക​ദി​ന യാ​ത്ര​ക​ൾ മേ​യ് എ​ട്ട്, 14, 27, 31 തീ​യ​തി​ക​ളി​ൽ പു​ല​ർ​ച്ചെ 4.30ന് ​ആ​രം​ഭി​ക്കും. കൂ​ടാ​തെ മെ​യ് 23ന് ​ഫ്ല​വ​ർ ഷോ ​സ്പെ​ഷ​ൽ പാ​ക്കേ​ജു​മു​ണ്ട്.

പ​തി​വു​പോ​ലെ നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്ക് മേ​യി​ലെ മി​ക്ക​വാ​റും എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും സ​ർ​വി​സ് ഉ​ണ്ടാ​കും. നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്ക് രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 6.30ഓ​ടെ തി​രി​ച്ചെ​ത്തും. പോ​ത്തു​ണ്ടി ഡാം, ​സീ​താ​ർ​കു​ണ്ട് വ്യൂ ​പോ​യി​ന്റ്, കേ​ശ​വ​ൻ​പാ​റ, ഗ​വ. ഓ​റ​ഞ്ച് ഫാം ​എ​ന്നി​വ സ​ന്ദ​ർ​ശി​ക്കാം. സൈ​ല​ന്റ് വാ​ലി​യി​ലേ​ക്ക് മേ​യ് ഒ​ന്ന്, 10, 23, 28 തീ​യ​തി​ക​ളി​ൽ രാ​വി​ലെ ആ​റി​ന് പു​റ​പ്പെ​ടും. മു​ക്കാ​ലി​യി​ൽ നി​ന്നു​ള്ള 40 കി​ലോ​മീ​റ്റ​ർ ജം​ഗി​ൾ സ​ഫാ​രി​യും വ​ന​ത്തി​നു​ള്ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര​വും ഉ​ൾ​പ്പെ​ടു​ന്നു.

കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ആ​ഡം​ബ​ര ക​പ്പ​ൽ നെ​ഫെ​ർ​റ്റി​റ്റി ക്രൂ​യി​സ് യാ​ത്ര​യു​മു​ണ്ട്. ഭ​ക്ഷ​ണ​വും സം​ഗീ​ത പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ട്ട ഏ​ക​ദി​ന പാ​ക്കേ​ജാ​ണി​ത്. ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആ​റി​ന് ഗു​രു​വാ​യൂ​ർ ദ​ർ​ശ​ന​ത്തി​നാ​യി സ​ർ​വീ​സ് ല​ഭ്യ​മാ​ണ്. ആ​ല​പ്പു​ഴ-​കു​ട്ട​നാ​ട്, ഇ​ലി​ക്ക​ൽ ക​ല്ല്, മ​ട്ടാ​ഞ്ചേ​രി/​മെ​ട്രോ വൈ​ബ്സ്, വാ​ഗ​മ​ൺ, നി​ല​മ്പൂ​ർ, എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും മേ​യി​ൽ യാ​ത്ര​യു​ണ്ട്. മേ​യ് ആ​റ്, ഏ​ഴ്, 27 തീ​യ​തി​ക​ളി​ൽ രാ​ത്രി 10ന് ​പു​റ​പ്പെ​ടു​ന്ന ഒ​രു​പ​ക​ലും ര​ണ്ട് രാ​ത്രി​യും നീ​ണ്ടു​നി​ൽ​ക്കു​ന്ന പാ​ക്കേ​ജാ​ണ് ഗ​വി​യി​ലേ​ക്കു​ള്ള​ത്. മൂ​ന്നാ​ർ-​മാ​മ​ല​ക്ക​ണ്ടം യാ​ത്ര മേ​യ് ഒ​മ്പ​ത്, 23 തീ​യ​തി​ക​ളി​ൽ പു​റ​പ്പെ​ടു​ന്ന പാ​ക്കേ​ജാ​ണ്. മേ​യ് 25ന് ​പു​റ​പ്പെ​ടു​ന്ന നാ​ല് ദി​വ​സ​ത്തെ ഗോ​വ​യാ​ത്ര​യും പ​ട്ടി​ക​യി​ലു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നും: 94478 37985, 94976 32426, 83048 59018.

ചി​റ്റൂ​രി​ൽ​നി​ന്ന് ഗോ​വ​യി​ലേ​ക്കും ഗ​വി​യി​ലേ​ക്കും പോ​കാം

പാ​ല​ക്കാ​ട്: ഗോ​വ, ഗ​വി, മൂ​ന്നാ​ർ തു​ട​ങ്ങി വി​വി​ധ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് 35ഓ​ളം ട്രി​പ്പു​ക​ളാ​ണ് മേ​യി​ൽ ചി​റ്റൂ​ർ ഡി​പ്പോ പ്ലാ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. മേ​യ് 25ന് ​രാ​വി​ലെ 6.30ന് ​പു​റ​പ്പെ​ടു​ന്ന നാ​ല് ദി​വ​സ​ത്തെ ഗോ​വ പാ​ക്കേ​ജാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഒ​രാ​ൾ​ക്ക് 8,630 രൂ​പ​യാ​ണ് നി​ര​ക്ക്. മേ​യ് ഒ​മ്പ​ത്, 23 തീ​യ​തി​ക​ളി​ൽ രാ​ത്രി ഒ​മ്പ​തി​ന് പു​റ​പ്പെ​ടു​ന്ന ര​ണ്ട് ദി​വ​സ​ത്തെ ഗ​വി പാ​ക്കേ​ജു​ക​ൾ​ക്ക് 2,800 ര​പ​യാ​ണ് നി​ര​ക്ക്. മേ​യ് ഒ​മ്പ​ത്, 23 തീ​യ​തി​ക​ളി​ൽ രാ​വി​ലെ ആ​റി​ന് പു​റ​പ്പെ​ടു​ന്ന ര​ണ്ട് ദി​വ​സ​ത്തെ മൂ​ന്നാ​ർ-​മാ​മ​ല​ക്ക​ണ്ടം യാ​ത്ര​ക്ക് 1,590 രൂ​പ​യും മേ​യ് ഏ​ഴ്, 16, 24 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ൽ നി​ന്നു​ള്ള നെ​ഫെ​ർ​റ്റി​റ്റി ക്രൂ​യി​സ് യാ​ത്ര​ക്ക് 3,570 രൂ​പ​യു​മാ​ണ് നി​ര​ക്ക്. നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്ക് മേ​യ് മാ​സ​ത്തി​ലെ മി​ക്ക​വാ​റും എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും 480 രൂ​പ നി​ര​ക്കി​ൽ യാ​ത്ര​യു​ണ്ട്. കൂ​ടാ​തെ ഊ​ട്ടി (ഫ്ല​വ​ർ ഷോ ​സ്പെ​ഷ​ൽ ഉ​ൾ​പ്പെ​ടെ), വാ​ഗ​മ​ൺ, സൈ​ല​ന്റ് വാ​ലി, ഇ​ലി​ക്ക​ൽ ക​ല്ല്, മ​ട്ടാ​ഞ്ചേ​രി, കൊ​ട്ടി​യൂ​ർ, നി​ല​മ്പൂ​ർ, ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം, ആ​ല​പ്പു​ഴ കു​ട്ട​നാ​ട് പാ​ക്കേ​ജ് എ​ന്നി​വ​യും മേ​യി​ലെ പ​ട്ടി​ക​യി​ലു​ണ്ട്.

വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നും 9495 39 0046 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. യാ​ത്ര ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്ഥ​ല​ത്തി​ന്റെ പേ​ര് ടൈ​പ്പ് ചെ​യ്ത് വാ​ട്സ്ആ​പ്പി​ൽ അ​യ​ച്ചാ​ൽ ആ ​ട്രി​പ്പി​ന്റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

വി​നോ​ദ​യാ​ത്ര ഒ​രു​ക്കി മ​ണ്ണാ​ർ​ക്കാ​ടും

പാ​ല​ക്കാ​ട്: ഗോ​വ, ഗ​വി, മൂ​ന്നാ​ർ തു​ട​ങ്ങി വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ഡി​​പ്പോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തെ ഗോ​വ യാ​ത്ര മേ​യ് 25ന് ​രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ടും. മേ​യ് ഒ​മ്പ​ത്, 23, 27 തീ​യ​തി​ക​ളി​ൽ രാ​ത്രി ഒ​മ്പ​തി​ന് പു​റ​പ്പെ​ടു​ന്ന ര​ണ്ട് ദി​വ​സ​ത്തെ പാ​ക്കേ​ജാ​ണ് ഗ​വി​യി​ലേ​ക്കു​ള്ള​ത്.

ര​ണ്ട് ദി​വ​സ​ത്തെ മൂ​ന്നാ​ർ - മാ​മ​ല​ക്ക​ണ്ടം യാ​ത്ര മേ​യ് ഒ​മ്പ​ത്, 23 തീ​യ​തി​ക​ളി​ൽ പു​ല​ർ​ച്ചെ അ​ഞ്ചി​ന് പു​റ​പ്പെ​ടും

മേ​യ് മാ​സ​ത്തി​ൽ ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ലാ​യി രാ​വി​ലെ ആ​റി​ന് നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്കും മേ​യ് എ​ട്ട്, 14, 27, 31 തീ​യ​തി​ക​ളി​ൽ പു​ല​ർ​ച്ചെ നാ​ലി​ന് ഊ​ട്ടി​യി​ലേ​ക്കും മേ​യ് ഒ​ന്ന്, 10, 23, 28 തീ​യ​തി​ക​ളി​ൽ രാ​വി​ലെ ഏ​ഴി​ന് സൈ​ല​ന്റ് വാ​ലി​യി​ലേ​ക്കും യാ​ത്ര​യു​ണ്ട്. മേ​യ് ഏ​ഴ്, 16, 24 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 9.30നാ​ണ് ആ​ഡം​ബ​ര ക​പ്പ​ൽ യാ​ത്ര​ക്കാ​യി പു​റ​പ്പെ​ടു​ക. മേ​യ് മൂ​ന്ന്, 10, 24, 30 തീ​യ​തി​ക​ളി​ൽ പു​ല​ർ​ച്ചെ നാ​ലി​നാ​ണ് വാ​ഗ​മ​ൺ യാ​ത്ര ആ​രം​ഭി​ക്കു​ക. കൂ​ടാ​തെ ആ​ല​പ്പു​ഴ വേ​ഗ ഹൗ​സ് ബോ​ട്ട്, ഇ​ല്ലി​ക്ക​ൽ ക​ല്ല്-​ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, നി​ല​മ്പൂ​ർ, മ​ട്ടാ​ഞ്ചേ​രി വൈ​ബ്സ് പാ​ക്കേ​ജു​ക​ളും ല​ഭ്യ​മാ​ണ്. വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങി​നും: 94463 53081, 80753 47381.

Tags:    
News Summary - KSRTC provides low-cost travel to Ooty and Nelliyampathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.