പറളി: ഗതാഗത തിരക്കേറിയ റൂട്ടിൽ വീതി കുറവായ റെയിൽവേ മേൽപാലത്തിൽ കാൽനടക്കാർക്ക് മാത്രമായി ഏർപ്പെടുത്തിയ നടപ്പാത കാടുമൂടിക്കിടക്കുന്നു. മേലാമുറി- കുളപ്പുള്ളി സംസ്ഥാനപാതയിൽ പറളിയിലെ റെയിൽവേ മേൽപാലത്തിനോടുചേർന്ന നടപ്പാതയാണ് കാടുമൂടിക്കിടക്കുന്നത്.
വീതിക്കുറവായ മേൽപാലത്തിൽ ഒരേസമയം എതിർദിശകളിൽനിന്ന് വാഹനങ്ങൾ വന്നാൽ കാൽനടക്കാർ പ്രയാസത്തിലാവും ഇതിന്ന് പരിഹാരമായാണ് നടപ്പാത സ്ഥാപിച്ചത്.
കാടുമൂടി പുറത്തുകാണാത്ത നിലയിലായ നടപ്പാതയിൽ പകൽ സമയത്തുപോലും പാമ്പുകളുടെയും വിഷ ജന്തുക്കളുടെയും ശല്യമുള്ളതായി പറയുന്നു. വർഷങ്ങളോളമായി പാലത്തിെൻറ രണ്ടു വശങ്ങളിലെയും നടപ്പാത വൃത്തിയാക്കാറില്ലെന്നും പൊതുമരാമത്ത് വകുപ്പോ പഞ്ചായത്ത് അധികൃതരോ ഇക്കാര്യം തീരെ ശ്രദ്ധിക്കാറില്ലെന്നും കാടുമുടിയ നടപ്പാത ഉടൻ വൃത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.