കനത്ത ചൂട്: വിദ്യാലയങ്ങളിലെ ഓഫ് ലൈൻ ക്ലാസുകൾ നിർത്തിവെക്കാൻ ഉത്തരവ്

പാ​ല​ക്കാ​ട്: ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല പ​രി​ഗ​ണി​ച്ച് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ, പ്ര​ഫ​ഷ​ന​ൽ/​ടെ​ക്നി​ക്ക​ൽ കോ​ള​ജു​ക​ൾ, കോ​ച്ചി​ങ് സെ​ന്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഓ​ഫ്​​ലൈ​ൻ ക്ലാ​സു​ക​ൾ ഏ​പ്രി​ൽ 20 മു​ത​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ കൂ​ടി​യാ​യ ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റി​ന​കം ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

എ​ന്നാ​ൽ, നേ​ര​ത്തേ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ളും പ്രാ​ക്ടി​ക്ക​ൽ ക്ലാ​സു​ക​ളും കു​ടി​വെ​ള്ളം, ഒ.​ആ​ർ.​എ​സ് ലാ​യ​നി എ​ന്നി​വ ഉ​റ​പ്പാ​ക്കി​കൊ​ണ്ട് ന​ട​ത്താം. ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത​തും ഓ​ൺ​ലൈ​നി​ൽ സാ​ധ്യ​മാ​കാ​ത്ത​തു​മാ​യ ലാ​ബോ​റ​ട്ട​റി, ക്ലി​നി​ക്ക​ൽ, പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ചെ​റി​യ ബാ​ച്ചു​ക​ളാ​യി ര​ണ്ട് മ​ണി​ക്കൂ​റി​ൽ കൂ​ടാ​ത്ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ മ​തി​യാ​യ വെ​ന്റി​ലേ​ഷ​നോ​ടെ​യും മി​ത​മാ​യ താ​പ​നി​ല ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടും ന​ട​ത്താം.

ജി​ല്ല​യി​ലെ ഉ​യ​ർ​ന്ന യു.​വി ഇ​ൻ​ഡ​ക്സ് ഏ​ഴാ​യ​തി​നാ​ൽ സൂ​ര്യാ​ഘാ​തം, നി​ർ​ജ​ലീ​ക​ര​ണം എ​ന്നി​വ​ക്കു​ള്ള സാ​ധ്യ​ത​ത പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വ്. താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ്യ​സോ അ​തി​ൽ താ​ഴെ​യോ തു​ട​ർ​ച്ച​യാ​യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക​യു​ള്ളൂ​വെ​ന്നും ക​ല​ക്ട​ർ വ്യ​ക്ത​മാ​ക്കി.

സ​ർ​വ​ക​ലാ​ശാ​ല/​ബോ​ർ​ഡു​ക​ൾ അം​ഗീ​ക​രി​ച്ച പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ ക്ലാ​സു​ക​ൾ, പ​രീ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ക്കാ​ദ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താം. ഓ​ൺ​ലൈ​ൻ ഉ​പാ​ധി​ക​ളി​ലൂ​ടെ മാ​ത്രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ ന​ൽ​ക​ണം.

ഒ​രു വി​ദ്യാ​ർ​ഥി​ക്കും അ​ക്കാ​ദ​മി​ക ത​ല​ത്തി​ൽ ന​ഷ്ട​മു​ണ്ടാ​ക​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഡി​സ്ട്രി​ക്ട് എ​മ​ർ​ജ​ൻ​സി ഓ​പ​റേ​ഷ​ൻ സെൻറ​ർ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ 1077ൽ ​ബ​ന്ധ​പ്പെ​ടാം. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്റ് ആ​ക്ട് 2005 പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ല​ക്ട​ർ വ്യ​ക്ത​മാ​ക്കി.

ചൂടിന് നേരിയ കുറവ്; 39.8 ഡിഗ്രി

പാ​ല​ക്കാ​ട്: 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ തി​ള​ച്ചു​മ​റി​ഞ്ഞ ജി​ല്ല​ക്ക് ഞാ​യ​റാ​ഴ്ച നേ​രി​യ ആ​ശ്വാ​സം. ഉ​യ​ർ​ന്ന താ​പ​നി​ല 39.8 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി കു​റ​ഞ്ഞു. മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ട് പ​രി​സ​ര​ത്താ​ണ് കൂ​ടി​യ താ​പ​നി​ല 39.8 ഡി​ഗ്രി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കു​റ​ഞ്ഞ താ​പ​നി​ല 27.4 ഡി​ഗ്രി​യും ആ​ർ​ദ്ര​ത 48 ശ​ത​മാ​ന​വും രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി മ​ല​മ്പു​ഴ​യി​ൽ ചൂ​ട് 40 ഡി​ഗ്രി ക​ട​ന്നി​രു​ന്നു. പ​ക​ൽ പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത വി​ധം ചൂ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വി​ച്ച​ത്. ഞാ​യ​റാ​ഴ്ച ചൂ​ടി​ന് നേ​രി​യ ശ​മ​ന​മു​ണ്ടെ​ങ്കി​ലും ആ​ർ​ദ്ര​ത കൂ​ടി​യ​തി​നാ​ൽ ഉ​ഷ്ണ​ത്തി​ന് കു​റ​വി​ല്ല.

ചൂ​ട് ക​ന​ത്ത​തോ​ടെ ഭാ​ര​ത​പ്പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ഴ​ക​ൾ വ​റ്റി​വ​ര​ണ്ടു. മ​ഴ​ക്കാ​ല​ത്ത് നി​റ​ഞ്ഞൊ​ഴു​കി​യി​രു​ന്ന നി​ള​യി​ൽ ഇ​പ്പോ​ൾ ഒ​രി​റ്റു ജ​ല​മി​ല്ല. പാ​ല​ത്തി​ന് താ​ഴെ​യും മ​റ്റും മ​ണ​ൽ​ത്തി​ട്ട​ക​ളും പാ​ഴ്ചെ​ടി​ക​ളും കു​റ്റി​ക്കാ​ടു​ക​ളും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ത​ട​യ​ണ​ക​ൾ​ക്ക് സ​മീ​പം മാ​ത്ര​മാ​ണ് അ​ൽ​പ​മെ​ങ്കി​ലും വെ​ള്ള​മു​ള്ള​ത്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യു​ടെ പ്ര​ധാ​ന കു​ടി​വെ​ള്ള ആ​ശ്ര​യ​മാ​ണ് ഭാ​ര​ത​പ്പു​ഴ. പു​ഴ വ​ര​ണ്ട​ത് ഇ​വി​ടെ​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്.

സാ​ധാ​ര​ണ പു​ഴ​യി​ലേ​ക്ക് മ​ല​മ്പു​ഴ ഡാ​മി​ൽ​നി​ന്ന് വെ​ള്ളം തു​റ​ന്നു​വി​ടാ​റു​ണ്ട്. എ​ന്നാ​ൽ, ഡാ​മി​ലും ജ​ല​നി​ര​പ്പ് കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​വ​ണ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടേ​ണ്ടി വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ. ജ​ല​സേ​ച​ന​ത്തി​നും പു​ഴ​വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ൽ വേ​ന​ൽ മ​ഴ പെ​യ്തി​ല്ലെ​ങ്കി​ൽ കൃ​ഷി​യും അ​വ​താ​ള​ത്തി​ലാ​കും.

Tags:    
News Summary - Severe heat: Order to suspend offline classes in schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:44 GMT