ആലത്തൂർ പ്രകൃതി പഠന കൗൺസിൽ സംഘം വയനാട് തോൽപ്പെട്ടി വനത്തിൽ (ഫയൽ ഫോട്ടോ)
ആലത്തൂർ: കാട് കാണാനിറങ്ങിയ ഒരു സംഘമാളുകൾ ചേർന്ന് ആരംഭിച്ച ആലത്തൂർ പ്രകൃതി പഠന കൗൺസിലിന് മൂന്ന് പതിറ്റാണ്ട്. കൗൺസിലിന്റെ നേതൃത്വത്തിൽ വനങ്ങളിലൂടെയും ചരിത്രസ്ഥലികളിലൂടെയും കടൽത്തീരങ്ങളിലൂടെയുമുള്ള സഞ്ചാരം തുടർന്നുകൊണ്ടേയിരിക്കുന്നു. 1994ലാണ് കൗൺസിൽ അംഗങ്ങൾ സഞ്ചാരം തുടങ്ങിയത്. 1996ൽ സംഘടനയായി രജിസ്റ്റർ ചെയ്തു. ഇതുവരെ 183 യാത്രകൾ കൗൺസിൽ നടത്തി കഴിഞ്ഞു. 5000ത്തിലധികം പേർക്ക് വനസംരക്ഷണ ബോധവത്കരണം നൽകി.
സംസ്ഥാന വനം-വന്യജീവി സംരക്ഷണ വിഭാഗത്തിന്റെയും മറ്റും സഹായത്തോടെയാണ് വനങ്ങളിൽ സഞ്ചരിക്കുന്നത്. ചെറുതും വലതുമായ 40 അണക്കെട്ടുകളൂം എല്ലാ വന്യ ജീവി സങ്കേതങ്ങളും കൗൺസിൽ പഠനസംഘം പല ഘട്ടങ്ങളിലായി സന്ദർശിച്ചിട്ടുണ്ട്. മംഗളാദേവിയിലും കാവേരി നദിയുടെ ഉദ്ഭവമായ തലക്കാവേരിയും അവസാനിക്കുന്ന പിച്ച വാരവും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കേരളത്തോട് ചേർന്നുള്ള പശ്ചിമഘട്ട ഭാഗങ്ങളും സന്ദർശിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി. ജയദേവൻ കൗൺസിൽ പ്രസിഡന്റും സാമൂഹിക പ്രവർത്തകൻ കെ. പഴനിമല സെക്രട്ടറിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.