പ​രു​ത്തി​പ്പു​ള്ളി വി​ല്ലേ​ജ് ഓ​ഫി​സ് ത​ക​ർ​ച്ച ഭീ​ഷ​ണി​യി​ൽ; കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് പ​രാ​തി

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി: കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ വി​ല്ലേ​ജ് ഓ​ഫി​സി​ൽ ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്ന​ത് ജീ​വ​നും മു​റു​കെ​പി​ടി​ച്ച്. കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് പ​രാ​തി. പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി പ​ഞ്ചാ​യ​ത്തി​ലെ പ​രു​ത്തി​പ്പു​ള്ളി​യി​ലു​ള്ള ന​മ്പ​ർ 1 വി​ല്ലേ​ജ് ഓ​ഫി​സി​ലാ​ണ് ജീ​വ​ന​ക്കാ​രും പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫി​സി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളും ആ​ശ​ങ്ക​യി​ലു​ള്ള​ത്.

1986 ആ​ഗ​സ്റ്റ് 30ന് ​വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ട്ടി​ട​ത്തി​ന്റെ കോ​ൺ​ക്രീ​റ്റ് മേ​ൽ​ക്കൂ​ര​യി​ൽ വി​ള്ള​ൽ വീ​ണ് ചോ​ർ​ച്ച​യാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. പ​ല ഭാ​ഗ​ങ്ങ​ളി​ലും മേ​ൽ​ക്കൂ​ര​യി​ലെ സി​മ​ൻ​റ് തേ​പ്പ് അ​ട​ർ​ന്ന് വീ​ണി​ട്ടു​ണ്ട്.

ചു​മ​രു​ക​ൾ വി​ണ്ടു​കീ​റി​യ​തും പ്ര​ശ്‌​ന​മാ​ണ്. ക​മ്പ്യൂ​ട്ട​റും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും ന​ന​യാ​തെ സൂ​ക്ഷി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ പെ​ടാ​പ്പാ​ട് പെ​ടു​ക​യാ​ണ്.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി അ​പേ​ക്ഷ​ക​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യെ​ങ്കി​ലും പു​തി​യ കെ​ട്ടി​ടം പ​ണി​യാ​ൻ സ്ഥ​ല​മി​ല്ലെ​ന്ന് വാ​ദ​മു​ന്ന​യി​ച്ച് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​ത്ര​യൊ​ന്നും കേ​ടു​പാ​ടു​ക​ളി​ല്ലാ​ത്ത പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി ന​മ്പ​ർ 2 വി​ല്ലേ​ജ് ഓ​ഫി​സി​ന് പു​തി​യ കെ​ട്ടി​ടം പ​ണി​യാ​ൻ അ​നു​മ​തി ല​ഭി​ച്ച​താ​യും പ​റ​യു​ന്നു.

Tags:    
News Summary - Paruthipuli Village Office is in danger of collapse; despite the application to renovate the building, the complaint says that there has been no result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.