ഇ.എം. സലീം മാപ്പിളപ്പാട്ട് രചനയിൽ
കല്ലടിക്കോട്: വാഴമ്പുറം കല്ലംചോല ഇടയിൽ വീട്ടിൽ സലീം എന്ന ഇ.എം.എസിെൻറ നിര്യാണത്തിലൂടെ നഷ്ടമായത് മാപ്പിളപ്പാട്ടിനെ പ്രണയിച്ച കലാകാരനെയാണ്. രചയിതാവും ഗായകനുമായിരുന്ന അദ്ദേഹം 1919 ഡിസംബർ 17ന് കരുകോണിലാണ് ജനിച്ചത്. 50 വർഷമായി തച്ചമ്പാറ ഗ്രാമപഞ്ചായത്തിലാണ് താമസം.
കരുകോൺ എൽ.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുടുംബ പ്രാരബ്ധം കാരണം നാലാംതരം വരെ മാത്രമേ സ്കൂളിൽ പോയുള്ളൂ. കരുകോൺ കലാസമിതിക്ക് വേണ്ടി നിരവധി നാടക ഗാനങ്ങൾ എഴുതി. 1967ൽ കാരാകുർശ്ശി ഗ്രാമപഞ്ചായത്തിനെ പ്രതിനിധാനം ചെയ്ത് സംസ്ഥാന സാക്ഷരത കലാമേളയിൽ മാപ്പിളപ്പാട്ട് ആലാപനത്തിൽ ജേതാവായി. പാട്ടുകൾ സ്വയം എഴുതി ആലപിക്കുന്ന പതിവാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അനുഭവങ്ങളും സാമൂഹിക ചലനങ്ങളുമാണ് ഇ.എം. സലീം പാട്ടിന് പ്രമേയമാക്കിയിരുന്നത്. രണ്ടുവർഷം മുമ്പു വരെ ചെറുപ്പക്കാരെൻറ ആവേശത്തോടെ പൊതുവേദികളിലും കല്യാണ സദസ്സുകളിലും ഗാനം ആലപിച്ചിരുന്നു.
ഉപകരണങ്ങളുടെ സാന്നിധ്യമില്ലാതെ ആലപിക്കുന്ന ഗാനങ്ങളാണ് അദ്ദേഹം എഴുതിയിരുന്നത്. സ്കൂൾ കലോത്സവങ്ങളിലും കലാ -സാംസ്കാരിക രംഗത്തും പ്രായാധിക്യം മറന്നും പങ്കെടുത്തിരുന്നു. നൂറുകണക്കിന് മാപ്പിളപ്പാട്ടുകൾ രചിച്ച അദ്ദേഹം പാട്ടുകളുടെ സമാഹാരം പുസ്തക രൂപത്തിൽ പുറത്തിറക്കാനുള്ള മോഹം ബാക്കിവെച്ചാണ് യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.