പു​തു​ന​ഗ​രം ടൗ​ണി​ലെ റോ​ഡ് ത​ക​ർ​ച്ച​ക്കെ​തി​രെ പാ​ര​ൻ​റ്സ് കോ​ഓ​ഡി​നേ​ഷ​ൻ ഫോ​റം ആ​രം​ഭി​ച്ച ജ​ന​കീ​യ ഒ​പ്പു​ശേ​ഖ​ര​ണം

പു​തു​ന​ഗ​രം ടൗ​ണി​ലെ റോ​ഡ് ത​ക​ർ​ച്ച; ഒ​പ്പ് ശേ​ഖ​ര​ണ കാ​മ്പ​യി​ന് തു​ട​ക്കം

പു​തു​ന​ഗ​രം: പു​തു​ന​ഗ​രം ടൗ​ണി​ലെ റോ​ഡ് ത​ക​ർ​ച്ച​ക്കെ​തി​രെ പ​തി​നാ​യി​രം ഒ​പ്പ് ശേ​ഖ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് നാ​ട്ടു​കാ​ർ. പാ​ര​ൻ​റ്സ് കോ​ഓ​ഡി​നേ​ഷ​ൻ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​ണ് റോ​ഡ് ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ധ​ർ​ണ​യും ക​ല​ക്ട​ർ​ക്കും മ​ന്ത്രി​ക്കും ന​ൽ​കാ​നു​ള്ള നി​വേ​ദ​ന​ത്തി​ലേ​ക്ക് ഒ​പ്പു​ശേ​ഖ​ര​ണ​വും ആ​രം​ഭി​ച്ച​ത്. പ​തി​നാ​യി​രം ഒ​പ്പു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ.

ജ​ല ജീ​വ​ൻ മി​ഷ​ൻ ശു​ദ്ധ​ജ​ല പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പു​തു​ന​ഗ​രം ടൗ​ണി​ൽ 400 മീ​റ്റ​റി​ൽ അ​ധി​കം ദൂ​രം റോ​ഡ് പൊ​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ച് മാ​സ​മാ​യി​ട്ടും റോ​ഡ് ന​ന്നാ​ക്കാ​ത്ത ജ​ല അ​തോ​റി​റ്റി ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. റോ​ഡ് ത​ക​ർ​ച്ച​മൂ​ലം നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കാ​ണ് വ​ഴി​വെ​ച്ച​ത്.

പു​തു​ന​ഗ​രം ജ​ങ്ഷ​ൻ മു​ത​ൽ മും​താ​സ് മ​ഹ​ൽ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ഹ​നാ​പ​ക​ടം പ​തി​വ് കാ​ഴ്ച​യാ​യ​താ​യി പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​ൻ കു​മ​രേ​ഷ് വ​ട​വ​ന്നൂ​ർ പ​റ​ഞ്ഞു. വാ​ഹ​നാ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ഒ​ന്ന​ര​മാ​സം മു​മ്പ് പു​തു​ന​ഗ​രം പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി ക​ല്ലു​ക​ൾ നി​ക്ഷേ​പി​ക്കു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. ഇ​പ്പോ​ൾ കു​ഴി​ക​ളി​ലെ ക​ല്ലു​ക​ൾ ഇ​ള​കി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​ണ്.

കൊ​ടു​വാ​യൂ​ർ, പെ​രു​വെ​മ്പ് ഉ​ൾ​പ്പെ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് ഏ​ഴാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ വ​ന്നു​പോ​കു​ന്ന പു​തു​ന​ഗ​രം ടൗ​ണി​ലെ റോ​ഡ് ത​ക​ർ​ന്നി​ട്ടും ന​ന്നാ​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. യോ​ഗ​ത്തി​ൽ പാ​ര​ന്റ്സ് കോ​ഓ​ഡി​നേ​ഷ​ൻ ഫോ​റം മു​ൻ​കോ​ഓ​ഡി​നേ​റ്റ​ർ താ​ജു​മ്മ മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ല​ക്ഷ്മ​ണ​ൻ പ​ല്ലാ​വൂ​ർ, ജ​മീ​ല പ​ട്ടു​റു​മാ​ൽ, എ. ​കാ​ജാ ഹു​സൈ​ൻ എ​ന്നി​വ​ർ ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Road damage in Puthunagaram town; Signature campaign begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.