വിളനാശം; പഴംകുളം പാടശേഖരത്തിൽ കണ്ണീർ കൊയ്ത്ത്

ഒ​റ്റ​പ്പാ​ലം: കൊ​യ്ത്തി​ന് പാ​ക​മാ​യ നെ​ൽ​പ്പാ​ട​ങ്ങ​ൾ ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ഉ​ഴു​ത് മ​റി​ക്കു​ന്ന​ത് ക​ണ്ണീ​ർ കാ​ഴ്ച​യാ​കു​ന്നു. ചു​ന​ങ്ങാ​ട് പ​ഴം​കു​ളം പാ​ട​ശേ​ഖ​ര​ത്തി​ലെ 20 ഏ​ക്ക​റി​ലേ​റെ വി​ള​യാ​ണ് ഉ​ഴു​ത് ന​ശി​പ്പി​ക്കു​ന്ന​ത്. ക​ള​യും കീ​ട​ബാ​ധ​യും മൂ​ലം പൂ​ർ​ണ​മാ​യും വി​ള​നാ​ശം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ട്രാ​ക്ട​ർ ഇ​റ​ക്കി പൂ​ട്ടു​ന്ന​ത്.

കാ​ലാ​വ​സ്ഥ​യി​ലെ താ​ള​ക്കേ​ടു​ക​ളോ​ട് പ​ട​വെ​ട്ടി​യും വി​യ​ർ​പ്പൊ​ഴു​ക്കി​യും പ​രി​പാ​ലി​ച്ച കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ന് ഭാ​ഗ്യ​മി​ല്ലാ​തെ സ്വ​ന്തം കൈ​ക​ളാ​ൽ ത​ന്നെ വി​ള​വ് ന​ശി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​തി​ലെ വേ​ദ​ന​യി​ലാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ലെ ഏ​താ​നും ക​ർ​ഷ​ക​ർ. വാ​യ്‌​പ​യെ​ടു​ത്തും മ​റ്റും കൃ​ഷി​യി​റ​ക്കി​യ​വ​ർ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലേ​റെ വ​ലി​യ ബാ​ധ്യ​ത​യാ​ണ് വി​ള​നാ​ശ​മു​ണ്ടാ​ക്കി​യ​ത്. മാ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നും അ​ധ്വാ​ന​ത്തി​നും ഫ​ലം ല​ഭി​ക്കേ​ണ്ട ഘ​ട്ട​ത്തി​ൽ വി​ള​ക​ളേ​ക്കാ​ളേ​റെ ക​ള​ക​ൾ വ​ള​ർ​ന്ന​തും ചാ​ഴി​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ​തും ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ കെ​ടു​ത്തി. പ്ര​തി​വി​ധി​ക​ൾ പ​ല​തും പ​രീ​ക്ഷി​ച്ചെ​ങ്കി​ലും വി​ള ര​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​തി​നി​ടെ കാ​ലം തെ​റ്റി പെ​യ്ത മ​ഴ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ക​യു​മാ​യി​രു​ന്നു.

വൈ​ക്കോ​ലി​നാ​യി കൊ​യ്ത്ത് ന​ട​ത്തി​യാ​ലും കൂ​ലി കൈ​യി​ൽ നി​ന്ന് ന​ൽ​കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്. പാ​ട​ശേ​ഖ​ര​ത്തി​ലെ 90 ഏ​ക്ക​റി​ൽ ‘ഉ​മ’ നെ​ൽ​വി​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. പാ​ടം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് പ​ല​രും കൃ​ഷി​യി​റ​ക്കി​യി​ട്ടു​ള്ള​ത്.

കു​ന്ന​ത്ത് വീ​ട്ടി​ൽ സു​ലൈ​മാ​ൻ, പ​രി​ക്കി​ങ്ക​ൽ വീ​ട്ടി​ൽ അ​യ്യ​പ്പ​ൻ കു​ട്ടി, പ​രി​ക്കി​ങ്ങ​ൽ വീ​ട്ടി​ൽ രാ​മ​ൻ കു​ട്ടി, തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ വി​ന​യ​ൻ, പ​ഴ​ങ്കു​ളം വീ​ട്ടി​ൽ സ​മ​ദ്, അ​ച്യു​തം വീ​ട്ടി​ൽ അ​ച്യു​ത​ൻ കു​ട്ടി എ​ന്നി​വ​ർ​ഉ​ൾ​പ്പ​ടെ 15ഓ​ളം പേ​രാ​ണ് പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മി​ക​ച്ച വി​ള​വ് ല​ഭി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണി​ത്. കൃ​ഷി​ക്കാ​യി വാ​ങ്ങി​യ ക​ട​ങ്ങ​ൾ എ​ങ്ങ​നെ കൊ​ടു​ത്തു​തീ​ർ​ക്കാ​ൻ ക​ഴി​യു​മെ​ന്ന ആ​ധി​യി​ലാ​ണ് ഇ​വ​ർ.  

Tags:    
News Summary - Crop damage Tears in the fields of Pazankulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.