നഗരത്തിൽ സർവിസ് നടത്തുന്ന ഓട്ടോറിക്ഷകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നു

ഓട്ടോകളിൽ പരിശോധന: 45 വാഹനങ്ങൾക്കെതിരെ നടപടി

പാലക്കാട്: ജില്ലയിലെ നഗരപ്രദേശങ്ങളിൽ സർവിസ് നടത്തുന്ന ഓട്ടോറിക്ഷകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 45 വാഹനങ്ങൾക്കെതിരെ നടപടി. മീറ്ററുകൾ പ്രവർത്തിപ്പിക്കാതെയും പെർമിറ്റുകൾ, ഫിറ്റ്നസ് എന്നിവ ഇല്ലാതെയും സർവിസ് നടത്തിയ ഓട്ടോറിക്ഷകൾക്കെതിരെയാണ് നടപടിയെടുത്തത്.

അമിത ചാർജ് വാങ്ങുന്നതും യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതും സംബന്ധിച്ച് വിവിധ മേഖലകളിൽ നിന്ന് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഒലവക്കോട്, സ്റ്റേഡിയം സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഓട്ടോ മീറ്റർ, പെർമിറ്റ് തുടങ്ങിയ രേഖകളാണ് പരിശോധിക്കുന്നത്. ടൗൺ പെർമിറ്റ് ഇല്ലാതെയും ഓടുന്നതും അമിത ചാർജ് വാങ്ങുന്നതുമായുള്ള പരാതിയിൽ കഴിഞ്ഞ രണ്ടു ദിവസം നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തിയിരുന്നു.

എം.വി.ഐ, എ.എം.വി.ഐമാർ എന്നിവരുടെ നേതൃത്വത്തിൽ ആറു സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് പാലക്കാട് ആർ.ടി.ഒ സി.യു. മുജീബ് അറിയിച്ചു.

Tags:    
News Summary - Auto Inspection: Action Against 45 Vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.