അട്ടപ്പാടിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടികൾ കണ്ടെത്തിയപ്പോൾ
ഓപറേഷൻ തണ്ടർ: അട്ടപ്പാടിയിൽ 1566 കഞ്ചാവ് ചെടികൾ നശിപ്പിച്ചു
പാലക്കാട്: ഓപറേഷന് തണ്ടറിന്റെ ഭാഗമായി അട്ടപ്പാടിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 1566 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. അഗളി എക്സൈസ് റെയ്ഞ്ച് ഓഫിസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ പാലക്കാട് ഇന്റലിജന്‍സ് ബ്യൂറോയും മുക്കാലി ഫോറസ്റ്റ് സ്റ്റേഷന് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
അട്ടപ്പാടി പാടവയല്‍ കടുക്മണ്ണ ഊരില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള അച്ഛന്വെട്ട് മലയില്‍ ആറ് തോട്ടങ്ങളിലായാണ് കഞ്ചാവ് നട്ടുപരിപാലിച്ചിരുന്നത്. കാല്‍നടയായി ചെങ്കുത്തായ മലയിടുക്കിലൂടെ ഉള്‍വനത്തില്‍ നടന്നായിരുന്നു പരിശോധന. അട്ടപ്പാടി വനമേഖലകളിലും തമിഴ്നാട് അതിര്‍ത്തി മേഖലയിലും വാണിജ്യ-വ്യവസായ രീതിയില്‍ കഞ്ചാവ് കൃഷി നടത്തുന്നവരെ പറ്റിയും അന്വേഷണം ആരംഭിച്ചു.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) വിഷു ജോസഫ്, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) സമോദ്, പ്രമോദ്, ചന്ദ്രന്, സി.ഇ.ഒമാരായ വിഷ്ണു, രജീഷ്, ഭോജന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ വിപിന, ഇമ്രാന് ഖാന്, വിസ്മയ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് വെള്ളങ്ങിരി, വാച്ചര്‍ മാരായമണി, രങ്കന് എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.