വയോധികന് അഭയമേകി കാരുണ്യഭവൻ
പത്തിരിപ്പാല: രോഗബാധിതനായി അവശനിലയിൽ കടത്തിണ്ണകളിൽ കഴിഞ്ഞിരുന്ന വയോധികന് പത്തിരിപ്പാല കാരുണ്യഭവനം അഭയ കേന്ദ്രമായി. മണ്ണൂരിലെ സി.പി.എം നേതാക്കൾ കാരുണ്യഭവനുമായി ബന്ധപ്പെട്ടതോടെയാണ് നടപടിയുണ്ടായത്. യൂസഫ് എന്ന 67 കാരനായ വയോധികനാണ് രോഗ ബാധിതനായതിനെ തുടർന്ന് അവശനിലയിൽ കിടന്നിരുന്നത്. മാസങ്ങളായി കടത്തിണ്ണകളിലായിരുന്നു താമസം.
പിന്നീട് ഒരാഴ്ചയോളം മണ്ണൂരിലെ സി.പി.എം ഓഫിസും ഇയാൾക്ക് അഭയം നൽകി. നേതാക്കൾ ഭക്ഷണവും കിടക്കാനുള്ള സൗകര്യവും ഒരുക്കി.
തുടർന്ന് മുൻ ഗ്രാമപഞ്ചായത്തംഗം എ.എ. ശിഹാബ്, സി.പി.എം ലോക്കൽ സെക്രട്ടറി ഒ.വി സ്വാമിനാഥൻ എന്നിവർ കാരുണ്യഭവൻ സെക്രട്ടറി ഷംസുദ്ദീനുമായി ബന്ധപ്പെട്ടതോടെയാണ് ഏറ്റെടുക്കാമെന്ന് ഉറപ്പ് ലഭിച്ചത്. കാരുണ്യ ഭവനിൽ നിന്ന് ഷംസുദ്ദീൻ പത്തിരിപ്പാലയും ജോയൻറ് സെക്രട്ടറി സുബൈറും മണ്ണൂരിലെ സി.പി.എം ഓഫിസിലെത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ. ശശി, ഒ.വി സ്വാമിനാഥൻ, എൻ. തങ്കപ്പൻ, പഞ്ചായത്ത് പ്രസിഡൻ്റ് കെ. ശ്രീദേവി, പി. സജിത്, വി. മോഹനൻ, കെ.വി. മുഹമ്മദ്, വി. സുരേന്ദ്രൻ, കെ. സെയ്തലവി എന്നിവരുടെ നേതൃത്വത്തിൽ യൂസഫിനെ കാരുണ്യ ഭവനിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.