Posted On
date_range Updated On
date_range ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 13 വർഷം തടവ്
പാലക്കാട്: പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 13 വർഷം തടവ് ശിക്ഷ. അഗളി നെല്ലിപ്പതി പാപ്പാത്തി കോളനിയിലെ രാജനെയാണ് (രാമകൃഷ്ണൻ -37) 13 വർഷത്തെ കഠിനതടവിനും 60,000 രൂപ പിഴ അടക്കാനും പിഴ അടക്കാത്ത പക്ഷം ഒരുവർഷം അധിക തടവിനും ശിക്ഷിച്ചത്.
2010 ജൂൈല 27നാണ് സംഭവം. 16 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഡിവൈ.എസ്.പി മാത്യു എക്സൽ ആണ് കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്. പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് ജഡജി എസ്. മുരളീകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. അഡീ. പബ്ലിക് പ്രോസിക്യൂട്ടർ ആർ. ആനന്ദ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.