നിപ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ചേർന്ന ഓൺലൈൻ യോഗത്തിൽ മന്ത്രി വീണ ജോർജ്, ജില്ല കലക്ടർ ജി. പ്രിയങ്ക, ആരോഗ്യപ്രവർത്തകർ എന്നിവർ
പനിയോടൊപ്പം ശക്തമായ തലവേദന, ക്ഷീണം, തൊണ്ടവേദന, പേശീവേദന, ഛര്‍ദ്ദി, ശ്വാസ തടസ്സം, തളര്‍ച്ച, കാഴ്ച മങ്ങുക, മാനസിക വിഭ്രാന്തി, ബോധക്ഷയം, തുടങ്ങിയവയാണ് നിപയുടെ പ്രധാന രോഗ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടൻ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം.
ശരീര സ്രവങ്ങള്‍ വഴിയാണ് രോഗം പകരുന്നത്. അതുകൊണ്ട് ചുമക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറിയ സ്രവകണങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ മാസ്ക് ഉപയോഗിക്കണം. ഇത്തരം രോഗ ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവരും അവരുമായി അടുത്തിടപഴകുന്ന സാഹചര്യമുള്ളവരും എന്‍ 95 മാസ്കും കൈയുറകളും ഉപയോഗിക്കണം. കൈകള്‍ പല സ്ഥലങ്ങളിലും സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുകയും ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് നന്നായി കഴുകുകയും ചെയ്യണം.
രോഗീ സന്ദര്‍ശനങ്ങളും പകര്‍ച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ലക്ഷണങ്ങളുള്ള രോഗികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ് മുതലായവ പ്രത്യേകം പുഴുങ്ങി അലക്കി വെയിലില്‍ ഉണക്കുക. മുറികളും, വ്യക്തിഗത സാധനങ്ങളും അണുനാശിനി ഉപയോഗിച്ച് കഴുകുക.
പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉപയോഗിക്കരുത്. എല്ലാ പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. അടക്ക പോലുള്ള വവ്വാലുകള്‍ തൊടാന്‍ സാധ്യതയുള്ള വിഭവങ്ങള്‍ പെറുക്കുമ്പോള്‍ കയ്യുറ ഉപയോഗിക്കുക. തുറന്ന് വെച്ച കലങ്ങളില്‍ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
വവ്വാലുകളെ ഉപദ്രവിക്കുകയോ അവയെ ആവാസ വ്യവസ്ഥയില്‍ നിന്ന് ആട്ടിയകറ്റുകയോ ചെയ്യരുത്. അത് ഭയചകിതരായ വവ്വാലുകള്‍ കൂടുതല്‍ ശരീര സ്രവങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകും. ഇത് നിപ സാധ്യത കൂട്ടുകയാണ് ചെയ്യുക. വ്യക്തിശുചിത്വം, ഭക്ഷണശുചിത്വം, പകര്‍ച്ചാസാധ്യതകള്‍ ഒഴിവാക്കാനുള്ള സൂക്ഷ്മതയും സ്വയം പ്രതിരോധവും എന്നിവയാണ് നിപയെ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍.
നിപ പോലുള്ള സാഹചര്യങ്ങളില്‍ തെറ്റായ വാര്‍ത്തകളും പ്രചരണങ്ങളും തിരിച്ചറിയാനും ശരിയായ വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളെ പിന്തുടരാനും എല്ലാവരും ശ്രദ്ധിക്കണം.
യുവതി വെന്റിലേറ്ററിൽ
കഴിഞ്ഞ 25നാണ് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ കിഴക്കും പുറത്തെ 38കാരിക്ക് പനി ബാധിച്ചത്. രോഗി പാലോടുള്ള സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും കുറവില്ലാത്തതിനാൽ 26ന് വീണ്ടും ക്ലിനിക്കിൽ എത്തി ചികിത്സ തേടിയെങ്കിലും പനിയും അനുബന്ധ ലക്ഷണങ്ങളും കുറവുണ്ടായില്ല. തുടർന്ന് 27ന് കരിങ്കല്ലത്താണിയിലെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് 28ന് മണ്ണാർക്കാട് നഴ്സിംഗ് ഹോമിലും ചികിത്സ തേടി. നിപയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഡോക്ടർ വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വെന്റിലേറ്ററിലാണ്.
ജില്ലയിൽ പ്രാഥമിക സമ്പർക്കപട്ടികയിൽ 91 പേർ
ജില്ലയിൽ 91 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. സമ്പർക്ക പട്ടികയിൽ ഉള്ളവർക്കാർക്കും രോഗലക്ഷണമില്ല. ഇവർ വീട്ടുനിരീക്ഷണത്തിലാണ്.
25ന് പനി ബാധിതയായ രോഗി പാലോടുള്ള സ്വകാര്യ ക്ലിനിക്ക്, മണ്ണാർക്കാട് നഴ്സിംഗ് ഹോം, കരിങ്കല്ലത്താണിയിലെ സ്വകാര്യ ക്ലിനിക്ക്, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങൾ സന്ദർശിച്ചതിനാൽ സമ്പർക്കപട്ടികയിലെ ഏറെ പേരും ആരോഗ്യപ്രവർത്തകരാണ്.
പ്രത്യേക വാർഡുകൾ
രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായി പാലക്കാട് മെഡിക്കല്‍ കോളേജിലെ ആറ്, എട്ട് നിലകൾ ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്. ദുരന്തനിവാരണ നിയമം 2005 വകുപ്പ് 34 (a) പ്രകാരം ജില്ലാ കളക്ടറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.