പോക്സോ: 2025ൽ രജിസ്റ്റർ ചെയ്തത് 2242 കേസുകൾ

പാ​ല​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള പോ​ക്സോ നി​യ​മ​പ്ര​കാ​രം സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 2242 കേ​സു​ക​ൾ. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ-128, ശി​ശു​ഹ​ത്യ പോ​ലു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ൾ-20, ഭ്രൂ​ണ​ഹ​ത്യ-​ര​ണ്ട്, ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ കു​റ്റം-​മൂ​ന്ന്, കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ക്ക​ൽ-​ര​ണ്ട്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യ​ൽ-​ര​ണ്ട്, ശൈ​ശ​വ വി​വാ​ഹം-​ഏ​ഴ്, കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള മ​റ്റ് ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ-3131 കേ​സു​ക​ൾ എ​ന്നി​ങ്ങ​നെ​യും ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ത്ത​ര​ത്തി​ൽ ആ​കെ 5537 കേ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട​ത്.

2020 മു​ത​ൽ 2024 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ആ​കെ 25,160 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ത്തി​നി​ട​യി​ൽ പോ​ക്സോ നി​യ​പ്ര​കാ​രം ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 2025ൽ ​ആ​ണ്. 2020ൽ 1243, 2021​ൽ 1568, 2022ൽ 1704, 2023​ൽ 1719, 2024ൽ 2161, 2025​ൽ 2242 എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ൾ. ഓ​രോ വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും സം​സ്ഥാ​ന​ത്ത് പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ശൈ​ശ​വ വി​വാ​ഹം ഇ​പ്പോ​ഴും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട് എ​ന്ന​താ​ണ് മ​റ്റൊ​രു വ​സ്തു​ത. 2024ൽ ​ശൈ​ശ​വ വി​വാ​ഹം ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം 10 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 2021ൽ 12 ​കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. 2024ൽ ​ര​ണ്ട് ഭ്രൂ​ണ​ഹ​ത്യ കേ​സു​ക​ളു​ണ്ടാ​യി. 2021ൽ 41 ​കേ​സു​ക​ളാ​ണ് ശി​ശു​ഹ​ത്യ​ക്ക് സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തെ​ന്ന് പൊ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​ങ്ങ​ളി​ൽ 2025ൽ ​ആ​ണ് ശി​ശു​ഹ​ത്യ​യി​ൽ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ​ത്. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കേ​സു​ക​ൾ ഏ​റ്റ​വും അ​ധി​കം ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 2022ൽ ​ആ​ണ്. 279 എ​ണ്ണം. 2021ൽ 257 ​കേ​സു​ക​ളു​ണ്ടാ​യി. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ മാ​ത്രം 2025ൽ ​കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക പീ​ഡ​ന കേ​സു​ക​ൾ 119 എ​ണ്ണ​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

2016 മു​ത​ൽ 2025 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ആ​കെ 1011 കേ​സു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ പാ​ല​ക്കാ​ട് മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്ത്. 2016ൽ 64 ​കേ​സു​ണ്ടാ​യി​രു​ന്ന​ത് ഓ​രോ വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഭ്രൂ​ണ​ഹ​ത്യ ഉ​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ർ​ഷ​ത്തി​ൽ 2667 കേ​സു​ക​ളാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 

Tags:    
News Summary - POCSO: 2242 cases registered in 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.