പി​റ്റ് ലൈ​ൻ നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന പാ​ല​ക്കാ​ട് ടൗ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

പാലക്കാട് പിറ്റ് ലൈൻ നിർമാണം അവസാനഘട്ടത്തിൽ; മേ​യി​ൽ തു​റ​ന്നേക്കും

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍റെ മൂ​ന്നാ​മ​ത്തെ പി​റ്റ് ലൈ​ൻ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്ന് റെ​യി​ൽ​വേ. പാ​ല​ക്കാ​ട് ടൗ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന് എ​ട്ട് ഏ​ക്ക​റി​ലാ​ണ് അ​ത്യാ​ധു​നി​ക പി​റ്റ് ലൈ​നി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

ട്രെ​യി​നു​ക​ളു​ടെ പ്രാ​ഥ​മി​ക പ​രി​പാ​ല​ന​ത്തി​നു​ള്ള പി​റ്റ് ലൈ​ൻ, ട്രെ​യി​ൻ നി​ർ​ത്തി​യി​ടാ​നു​ള്ള സ്റ്റേ​ബ്ലി​ങ് ലൈ​ൻ, കോ​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള സി​ക്ക് ലൈ​ൻ, കോ​ച്ചു​ക​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് പൊ​ക്കി സ്ഥാ​പി​ക്കാ​നു​ള്ള ഷ​ണ്ടി​ങ് ലൈ​ൻ, സി​ഗ്ന​ൽ, സ​ബ് സ്റ്റേ​ഷ​ൻ എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി​ക​ൾ 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി.

ക​മീ​ഷ​ൻ ചെ​യ്ത് ക​ഴി​ഞ്ഞ് ര​ണ്ട് വ​ർ​ഷ​ത്തി​ന​കം അ​ഞ്ച് ട്രെ​യി​നു​ക​ൾ പാ​ല​ക്കാ​ട് ടൗ​ണി​ൽ​നി​ന്ന് ആ​രം​ഭി​ക്കാ​നാ​ണ് ശ്ര​മം. സി​ക്ക് ലൈ​നും സ്റ്റേ​ബ്ലി​ങ് ലൈ​നും താ​മ​സി​യാ​തെ പൂ​ർ​ത്തി​യാ​കും. സ്റ്റേ​ബ്ലി​ങ് ലൈ​നി​ൽ നി​ന്നാ​ണ് ട്രെ​യി​നു​ക​ൾ പ്ലാ​റ്റ്‌​ഫോ​മി​ലെ​ത്തു​ക.

62 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന പി​റ്റ്‌​ലൈ​നി​ന്‍റെ ബാ​ക്കി പ​ണി​ക​ൾ ത്വ​രി​ത​ഗ​ത‍യി​ൽ പൂ​ർ​ത്തി​ക​രി​ച്ച് മേ​യി​ൽ തു​റ​ന്നു​കൊ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഡി​സം​ബ​റി​ൽ ക​മീ​ഷ​ൻ ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച പി​റ്റ് ലൈ​ൻ ക​രാ​റു​കാ​ര​ന്‍റെ വീ​ഴ്ച​കാ​ര​ണം നി​ർ​മാ​ണം നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ മം​ഗ​ളൂ​രു, ഷൊ​ർ​ണൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ പി​റ്റ് ലൈ​ൻ സം​വി​ധാ​ന​മു​ള്ള​ത്. മം​ഗ​ളൂ​രു​വി​ലു​ള്ള മൂ​ന്ന് പി​റ്റ് ലൈ​നി​ൽ 10 എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളും പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​വ​രു​ന്നു​ണ്ട്.

നാ​ല് ട്രെ​യി​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കൂ​ടി ന​ട​ത്താ​മെ​ങ്കി​ലും മ​തി​യാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഷൊ​ർ​ണൂ​ർ ജ​ങ്ഷ​നി​ലെ 12 കോ​ച്ചു​ക​ളു​ടെ പി​റ്റ് ലൈ​നാ​ണു​ള്ള​ത്. സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ അ​തു വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് റെ​യി​ൽ​വേ പ​റ​യു​ന്ന​ത്.

ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ മൂ​ന്നാ​മ​ത്തെ പി​റ്റ് ലൈ​നി​ന്‍റെ പ​ണി​ക​ൾ പാ​ല​ക്കാ​ട് ടൗ​ൺ സ്റ്റേ​ഷ​നി​ൽ പൂ​ർ​ത്തി​യാ​യാ​ൽ മൂ​ന്ന് ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തി​ക്ഷി​ക്കു​ന്ന​ത്. കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നു​ള്ള ചി​ല ട്രെ​യി​നു​ക​ൾ പാ​ല​ക്കാ​ട്ടേ​ക്ക് നീ​ട്ടാ​നും ക​ഴി​യും.

റെ​യി​ൽ ഡി​വി​ഷ​ൻ ആ​സ്ഥാ​ന​മാ​യ പാ​ല​ക്കാ​ട് പി​റ്റ് ലൈ​ൻ ഇ​ല്ലാ​തി​രു​ന്ന​ത് ദീ​ർ​ഘ​ദൂ​ര ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​യി​രു​ന്നു. ഇ​തു​കാ​ര​ണം പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നി​ൽ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്ന​ത് മം​ഗ്ലൂ​രു​വി​ൽ നി​ന്നാ​ണ്.

Tags:    
News Summary - Palakkad pit line construction in final stages; may open in May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:44 GMT