ക​ട​മ്പൂ​ർ പ​ന​യൂ​ർ കാ​വി​ൽ തി​രു​വോ​ണ​ത്തി​ന് ന​ട​ന്ന പാ​ല​ട പാ​യ​സം വി​ത​ര​ണ​ത്തി​ന്റെ ഉ​ദ്‌​ഘാ​ട​നം വി.​കെ ഉ​ണ്ണി​കൃ​ഷ്ണ​ൻ

നി​ർ​വ​ഹി​ക്കു​ന്നു

പനയൂർ കാവിലെ പാലട പ്രഥമൻ; രുചിയുടെ പതിനാലാം വർഷം

ഒ​റ്റ​പ്പാ​ലം: പാ​ര​മ്പ​ര്യ​ത്ത​നി​മ​യും നാ​ട​ൻ രു​ചി​യും കൈ​വി​ടാ​തെ ക​ട​മ്പൂ​ർ പ​ന​യൂ​ർ കാ​വി​ലെ പാ​ല​ട പ്ര​ഥ​മ​ൻ ഇ​ത്ത​വ​ണ​യും നാ​ട​റി​ഞ്ഞു. തി​രു​വോ​ണ നാ​ളി​ൽ പ​ന​യൂ​ർ കാ​വി​ലെ പാ​ല​ട ത​ന്നെ വേ​ണ​മെ​ന്നു​ള്ള​വ​രു​ടെ എ​ണ്ണം വ​ർ​ഷം തോ​റും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

ഇ​ത്ത​വ​ണ 1,378 ലി​റ്റ​ർ പ​ശു​വി​ൻ പാ​ലാ​ണ് പാ​യ​സ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. മേ​ഖ​ല​യി​ലെ 15ഓ​ളം പാ​ൽ സൊ​സൈ​റ്റി​ക​ളി​ൽ നി​ന്നു​ള്ള പാ​ലാ​ണ് ഇ​തി​നാ​യി ശേ​ഖ​രി​ച്ച​ത്. ഉ​ത്രാ​ടം ദി​വ​സം ഉ​ച്ച​ക്ക് ശേ​ഖ​രി​ക്കു​ന്ന പാ​ൽ പ​ഞ്ച​സാ​ര ചേ​ർ​ത്ത് ഉ​ട​ൻ തി​ള​പ്പി​ക്കു​ന്ന​താ​ണ് രീ​തി. അ​ടു​പ്പ് ക​ത്തി​ക്കാ​ൻ പു​ളി​വി​റ​ക് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഇ​വി​ടു​ത്തെ മ​റ്റൊ​രു പ്ര​ത്യേ​ക​ത.

പാ​യ​സ​ത്തി​ന്റെ ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കാ​ൻ ക്ഷേ​ത്രോ​ത്സ​വ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പാ​ച​ക വി​ദ​ഗ്ധ​രും ഉ​ത്രാ​ടം മു​ത​ൽ തി​രു​വോ​ണ പു​ല​രി​വ​രെ സ​ജീ​വ​മാ​യു​ണ്ടാ​കും. ദൂ​ര​ദി​ക്കു​ക​ളി​ൽ നി​ന്നു​ള്ള​വ​രും ഇ​ത​ര​മ​ത​സ്ഥ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്താ​ണ് പാ​യ​സം വാ​ങ്ങാ​നെ​ത്തു​ന്ന​ത്. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ മാ​തൃ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ക്ക​ള​വും മ​തേ​രു​വെ​പ്പും ഒ​രു​ക്കി​യി​രു​ന്നു. തി​രു​വോ​ണ പാ​ല​ട​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ക്ഷേ​ത്ര​ഘോ​ഷ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​മോ​ഹ​ൻ​കു​മാ​ർ, വി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം. ​ര​വി​കു​മാ​ർ, കെ.​പി. സ്വാ​മി​നാ​ഥ​ൻ, മോ​ഹ​ൻ​ദാ​സ്, പി.​പി. ഹ​രി​ദാ​സ്, കെ. ​രാ​മ​കൃ​ഷ്ണ​ൻ, ക്ഷേ​ത്രം ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ. ​രാ​മ​കൃ​ഷ്ണ​ൻ, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ പി. ​സു​നി​ൽ​കു​മാ​ർ, സി.​പി. രാ​ജ​കു​മാ​ർ എ​ന്നി​വ​രും ക്ഷേ​ത്ര ജീ​വ​ന​ക്കാ​രും തി​രു​വോ​ണ പാ​ല​ട​യൊ​രു​ക്ക​ലി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Tags:    
News Summary - Palada Prathman of Panayur Kavile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.