പാലക്കാട് മുണ്ടൂർ വേലിക്കാട് കൂട്ടിയിടിച്ച ലോറികൾക്ക് തീപിടിച്ചപ്പോൾ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂർ വേലിക്കാട് ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീൻ ആണ് മരിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഇന്ന് പുലർച്ചയാണ് നാടി​നെ നടുക്കിയ അപകടം.

മരമില്ലുകളിൽനിന്ന് അറക്കപ്പൊടി കയറ്റി വന്ന ലോറിയും കണ്ടെയ്നർ ലോറിയും തമ്മിലാണ് കൂട്ടിയെടിച്ചത്. അറക്കപ്പൊടി ലോറിയിലെ ഡ്രൈവറായിരുന്നു മരിച്ച നസീറുദ്ദീൻ.

പുലർച്ചെ കൂട്ടിയിടിയുടെ വൻ ശബ്ദം കേട്ട് ഞെട്ടിയുണർന്ന സമീപവാസികൾ എത്തിയപ്പോൾ രണ്ട് ലോറികളും കത്തിക്കൊണ്ടിരിക്കുകയായിരുന്നു. എത്ര വണ്ടി ഉണ്ടെന്നോ എന്താണ് സംഭവിച്ചതെന്നോ ആദ്യം മനസ്സിലായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇവർ സ്ഥലത്തെത്തിയപ്പോൾ കണ്ടെയ്നർ ലോറിയിലെ ഡ്രൈവർ കത്തുന്ന വാഹനത്തിൽനിന്ന് സാഹസികമായി പുറത്തേക്ക് ചാടി നിലത്തുകൂടെ ഇഴഞ്ഞ് റോഡ് സൈഡിലേക്ക് വന്നു. ഉടൻ തന്നെ ആംബുലൻസിനെ വിളിച്ചുവരുത്തി ഇ​ദ്ദേഹ​ത്തെ ആശുപത്രിയി​ലേക്ക് മാറ്റി.

ഗുരുതര പൊള്ളലേറ്റ നസീറുദ്ദീൻ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടു. കണ്ടെയ്നർ ഡ്രൈവർ ഇതര സംസ്ഥാന തൊഴിലാളിയാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ലോറിയിലെ തീ പൂർണമായും അണച്ചത്.

News Summary - Driver dies tragically as lorries collide and catch fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.