പാസ്റ്റർ എബ്രഹാമിനെ കോടതിയിൽനിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നു
കോയമ്പത്തൂർ: തിരുനെൽവേലിയിൽ ബൈബിൾ ക്ലാസിന്റെ മറവിൽ നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്രിസ്ത്യൻ പാസ്റ്റർ എബ്രഹാമിന് (53) തിരുനെൽവേലി പോക്സോ പ്രത്യേക കോടതി നാല് വധശിക്ഷ വിധിച്ചു. 2022ൽ ഒരു കുടുംബത്തിലെ എട്ട്, 12, 13 വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ നാല് പെൺകുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.
ഇരയുടെ മാതാവ് നൽകിയ പരാതിയിൽ വനിത പൊലീസ് സംഘം അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുനെൽവേലി പോക്സോ പ്രത്യേക കോടതി ജഡ്ജി സുരേഷ് കുമാർ പ്രതിക്ക് നാല് വധശിക്ഷയും 52,000 രൂപ പിഴയും വിധിച്ചു.
കൂടാതെ, ഇരയായ പെൺകുട്ടികൾക്ക് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. വിധി കേട്ട എബ്രഹാം ബോധരഹിതനായി. വിധി കേൾക്കാൻ എബ്രഹാമിന്റെ ഭാര്യയും മകളും കോടതിയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.