പെ​രു​വെ​മ്പി​ലെ ‘ഊ​ടും പാ​വും’ കൈ​ത്ത​റി വ​സ്ത്ര നെ​യ്ത്തു​കേ​ന്ദ്ര​ത്തി​ൽ ​േജാലിയിലേർപ്പെട്ട ജീ​വ​ന​ക്കാ​ർ

സർക്കാർ കൈത്താങ്ങ് കാത്ത് പെരുവെമ്പിലെ നെയ്ത്തുഗ്രാമം

പെ​രു​വെ​മ്പ്: പൈ​തൃ​ക​ഗ്രാ​മ​മാ​യ പെ​രു​വെ​മ്പി​ലെ വ​നി​ത​ക​ൾ ജീ​വി​തം നെ​യ്തെ​ടു​ക്കു​ന്ന ‘ഊ​ടും പാ​വും’ കൈ​ത്ത​റി കൂ​ട്ടാ​യ്മ സ​ർ​ക്കാ​ർ പി​ന്തു​ണ തേ​ടു​ന്നു. പൈ​തൃ​ക​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2019 ആ​ഗ​സ്റ്റി​ലാ​ണ് 28 വ​നി​ത​ക​ളു​മാ​യി ഈ ​കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. മു​മ്പ് 30 അം​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ കൈ​ത്ത​റി വ​സ്ത്ര​നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഓ​ർ​ഡ​റു​ക​ളു​ടെ കു​റ​വ് കാ​ര​ണം അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 22 ആ​യി ചു​രു​ങ്ങി.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി​ക​ളെ ക​ഠി​നാ​ധ്വാ​നം കൊ​ണ്ട് അ​തി​ജീ​വി​ച്ചാ​ണ് ഈ ​വീ​ട്ട​മ്മ​മാ​ർ മു​ണ്ടു​ക​ൾ, ഡ​ബി​ൾ മു​ണ്ടു​ക​ൾ, സാ​രി​ക​ൾ തു​ട​ങ്ങി​യ ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ നെ​യ്തെ​ടു​ക്കു​ന്ന​തെ​ന്ന് ‘ഊ​ടും പാ​വും’ സെ​ക്ര​ട്ട​റി എ​ൻ. മ​ഹേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. എ​ങ്കി​ലും നി​ല​വി​ൽ ചി​ല പ്ര​ധാ​ന പ്ര​തി​സ​ന്ധി​ക​ളെ ഇ​വ​ർ നേ​രി​ടു​ക​യാ​ണ്. ഓ​ണ​ക്കാ​ല​ത്ത് വി​വി​ധ ടൗ​ണു​ക​ളി​ൽ പ്ര​ദ​ർ​ശ​ന-​വി​ൽ​പ​ന സ്റ്റാ​ളു​ക​ൾ ഒ​രു​ക്കാ​ൻ മു​ൻ​കാ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ അ​തു​ണ്ടാ​കാ​ത്ത​ത് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

കാ​ല​ത്തി​ന​നു​സ​രി​ച്ച് പു​തി​യ ഡി​സൈ​നു​ക​ളി​ൽ വ​സ്ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പെ​രു​വെ​മ്പ് ജ​ങ്ഷ​നി​ലും പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലും സ്ഥി​ര​മാ​യി ഒ​രു വി​ൽ​പ​ന​കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ൾ ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ക​യും സ​ർ​ക്കാ​റി​ൽ​നി​ന്നു​ള്ള വി​പ​ണ​ന പി​ന്തു​ണ ല​ഭി​ക്കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ​ക്ക് കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ൻ സാ​ധി​ക്കൂ എ​ന്ന് ‘ഊ​ടും പാ​വും’ പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - Peruvempu Weaving Village Awaits Government Aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.