കോ​യ​മ്പ​ത്തൂ​ർ വെ​ള്ളാ​ലൂ​രി​ൽ ര​ണ്ട് ദി​വ​സ​മാ​യി പ​ട​രു​ന്ന തീ​യ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ഗ്നി​ര​ക്ഷ സേ​ന

വെള്ളാലൂർ മാലിന്യക്കൂമ്പാരത്തിൽ വൻ അഗ്നിബാധ; അണക്കാൻ ശ്രമം തുടരുന്നു

കോ​യ​മ്പ​ത്തൂ​ർ: വെ​ള്ളാ​ലൂ​ർ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ ര​ണ്ട് ദി​വ​സ​മാ​യി പ​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന തീ​യ​ണ​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു. കോ​യ​മ്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള വെ​ള്ളാ​ലൂ​രി​ൽ 654 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന 11 വാ​ഹ​ന​ങ്ങ​ളി​ലാ​യി വെ​ള്ള​മെ​ത്തി​ച്ച് തീ​യ​ണ​ക്കാ​നു​ള്ള ദൗ​ത്യം തു​ട​രു​ക​യാ​ണ്.

ഏ​ഴ് ഏ​ക്ക​റി​ലാ​ണ് തീ ​വ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​മെ​ന്ന് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ഗ​ണേ​ശ​ൻ പ​റ​ഞ്ഞു. മ​ന്ത്രി​മാ​രാ​യ സ​മ്പ​ത്തും വി​ഘ്‌ നേ​ഷും വെ​ള്ളാ​ലൂ​ർ സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ള്ളാ​ലൂ​ർ മാ​ലി​ന്യ നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ്രീ​ൻ ട്രൈ​ബ്യൂ​ണ​ൽ ന​ൽ​കി​യ ഉ​ത്ത​ര​വ് കോ​ർ​പ​റേ​ഷ​ൻ കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ക്കാ​തെ ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്നു. ബ​യോ മൈ​നി​ങ് പ​ദ്ധ​തി ഉ​ഴ​ഞ്ഞു​നീ​ങ്ങു​യാ​ണ്. ഇ​തി​ന്റെ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണം. മാ​ലി​ന്യ​ത്തി​ൽ പ​തി​വാ​യി വെ​ള്ളം ത​ളി ക്കാ​ൻ സ്പ്രിം​ഗ​ള​റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മാ​ലി​ന്യ​ത്തി​ൽ നി​ന്ന് വ​മി​ക്കു​ന്ന ദു​ർ​ഗ​ന്ധ​വും തീ​പി​ടി​ക്കു​ന്ന​തോ​ടെ​യു​ണ്ടാ​വു​ന്ന പു​ക​യും കാ​ര​ണം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു ക​യാ​ണ്. ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​ഗ​ർ​ഭ​ജ​ലം മ​ഞ്ഞ​യും പ ​ച്ച​യും ആ​യി മാ​റി​യ​തി​നാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. മ​ഹാ​ലിം​ഗ​പു​രം, കൊ​ണ​വ​യ്ക്ക ൽ​പാ​ള​യം, വെ​ള്ളാ​ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ മാ​ലി​ന്യ​നി​ക്ഷേ​പം കാ​ര​ണം വാ​യു​വി​ന്റെ ഗു​ണ​നി​ല​വാ​രം അ​പ​ക​ട​ക​ര​മാം​വി​ധം കു​റ​യു​ന്നു.

Tags:    
News Summary - Massive fire breaks out at Vellalore dumpyard; firefighting operations continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.