കോയമ്പത്തൂർ: ഓണാഘോഷത്തിന് നിറച്ചാർത്തേകാൻ കോയമ്പത്തൂരിൽനിന്ന് 2000 ടൺ പൂക്കൾ കേരളത്തിലെത്തിച്ച് കർഷകർ. തൊണ്ടാമുത്തൂർ, വടിവേലുപാളയം എന്നിവിടങ്ങളിൽനിന്ന് രണ്ടായിരത്തിലധികം ടൺ പൂക്കൾ കേരളത്തിലെത്തിച്ചു. അത്തപ്പൂക്കളത്തിന് ആവശ്യമായ പൂക്കൾ സാധാരണയായി തമിഴ്‌നാട്ടിൽ നിന്നാണ് ധാരാളമായി അയക്കുന്നത്. ഇതിൽ ചെറിയ ഭാഗമാണ് കോയമ്പത്തൂർ ജില്ലയിൽ ഉൽപാദിപ്പിക്കുന്നത്. ഓണം ഉത്സവം കണക്കിലെടുത്ത് പ്രതിദിനം 500 ടൺ പൂക്കൾ കേരളത്തിലേക്ക് അയക്കുന്നുണ്ടെന്ന് കോയമ്പത്തൂരിലെ പൂ കർഷകർ പറഞ്ഞു.
സാധാരണയായി 300 ഏക്കറിൽ കൂടുതൽ പൂക്കൾ കൃഷിചെയ്യാറുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനം മൂലം ഇത്തവണ 150 ഏക്കർ അധികമായി കൃഷിയിറക്കിയെങ്കിലും ആവശ്യത്തിന് മഴ ലഭിക്കാത്തതിനാൽ വിളവ്ചെറിയ അളവിൽ മത്രമാണ് ഉണ്ടായതെന്ന് കർഷകർ പറഞ്ഞു. വടിവേലുപാളയം ഗ്രാമത്തിൽ മാത്രം ഓണക്കാലത്ത് ഏക്കറിലധികം ചെണ്ടുമല്ലി, വാടാമല്ലി എന്നിവ കൃഷി ചെയ്യാറുണ്ട്. വിളവ് കുറവായതു കാരണം മതിയായ വില ലഭിച്ചിട്ടില്ല. കൂലിപ്പണി, വളം, മറ്റ് ചെലവുകൾ എന്നിവ കൂടുതലാണെങ്കിലും, പൂക്കളുടെ വില വളരെ കുറവാണ്. ഒരു കിലോക്ക് 50 മുതൽ 55 രൂപ വരെ മാത്രമേ കിട്ടുന്നുള്ളൂ. എന്നാൽ, ഇടനിലക്കാർ ലാഭം കൂടുതൽ കൊയ്തെടുക്കുന്നതായി കർഷകർ പറയുന്നു. തിരുവോണത്തിന് രണ്ടുനാൾ മാത്രം ശേഷിക്കുന്നതിനാൽ, പൂക്കളുടെ വില ഇനിയും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.