PACKAGE ബസ്​, ട്രെയിൻ സർവീസ്​ പൂർവസ്ഥിതിയിലായില്ല, യാത്രക്കാർ വല‍യുന്നു

പാലക്കാട്: കോവിഡ് മുൻകരുതലിൻെറ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ വ്യാപാര മേഖല സാധാരണ നിലയിലേക്ക് എത്തിയിട്ടും ബസ്​, ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലായില്ല. അനുദിനമുള്ള ഇന്ധന വില വർധനയിൽ പൊറുതിമുട്ടിയ ഇടത്തര-സാധാരണ വിഭാഗങ്ങൾ യാത്രാ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന പാസഞ്ചർ ട്രെയിൻ, ബസ്​ സർവിസുകളാണ്​ ഇപ്പോഴും പഴയപോലെ പ്രവർത്തനക്ഷമമാവാത്തത്​. ഇത്​ വലിയ പ്രയാസമാണ് ജീവനക്കാരിലും മറ്റ് ജനവിഭാഗങ്ങളിലും ഉണ്ടാക്കുന്നത്. രാത്രി എട്ടര കഴിഞ്ഞാൽ നഗരത്തിൽനിന്ന് ഗ്രാമീണ മേഖലയിലേക്ക് ബസ് സർവിസില്ല. പാസഞ്ചർ ട്രെയിൻ സർവിസ്​ തുടങ്ങാനും റെയിൽവേ താൽപര്യമെടുക്കുന്നില്ല. ---------------- സാധാരണക്കാർ ആശ്രയിക്കുന്ന പാസഞ്ചർ, െമമ്മു സർവിസുകൾ പാലക്കാട് റെയിൽവേ ഡിവിഷനുകീഴിൽ ഇപ്പോഴും നാമമാത്രമായാണ്​ സർവിസ്​ നടത്തുന്നത്​. മെമ്മു പാലക്കാട്ടുനിന്ന് ഒന്നുപോലും തുടങ്ങിയിട്ടല്ല. പാലക്കാട്-ഏറണാകുളം, ഷൊർണൂർ-കോയമ്പത്തൂർ, പാലക്കാട് ടൗൺ-ഈറോഡ് എന്നിവയാണ് ജില്ലയിലെ പ്രധാന മെമ്മു സർവിസുകൾ. വിദ്യാർഥികളും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഏറെ സൗകര്യപ്പെട്ട ഈ സർവിസുകൾ ഉടൻ തുടങ്ങണമെന്നാണ് ഇവരുടെ ആവശ്യം. ------------------ സീസൺ ടിക്കറ്റ് പുനാരംഭിക്കണം വിദ്യാർഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഏറെ സൗകര്യപ്രദമായിരുന്നു സീസൺ ടിക്കറ്റ്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ തുറന്നിട്ടും സീസൺ ടിക്കറ്റ് പുനാരംഭിക്കാത്തതിനാൽ നിത്യേനയുള്ള യാത്രക്ക്​ വലിയതുക നീക്കി​െവക്കേണ്ട സാഹചര്യമാണുള്ളത്. കോവിഡ് തീർത്ത പ്രതിസന്ധിയിൽനിന്ന്​ െമല്ലെ കരകയറികൊണ്ടിരിക്കുന്ന സാധാരണക്കാർക്ക് നിലവിലെ നിരക്ക് താങ്ങാൻ കഴിയാത്തതാണ്. പാസഞ്ചർ ട്രെയിനിൽ പോലും റിസർവേഷൻ നടത്തി മാത്രമെ യാത്ര ചെയ്യാൻ അനുമതിയുള്ളൂ. യാത്രാനിരക്കിനോടൊപ്പം റിസർവേഷൻ, സർവിസ് ചാർജ് എന്നിവ നൽകുന്നതോടെ ഹ്വസദൂര യാത്രക്കുപോലും ഉയർന്ന തുക നൽകണം. ജില്ലയിൽ 92 ശതമാനം പേരും ഒന്നാം ഡോസ് കോവിഡ് വാക്സിൻ പൂർത്തിയാക്കിയവരാണ്. വാക്സിൻ സ്വീകരിച്ചവർക്കെങ്കിലും സീസൺ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. -------------------- അന്തർസംസ്ഥാന ബസ് സർവിസ് പുനാരംഭിക്കണം നിർത്തിവെച്ച അന്തർസംസ്ഥാന ബസ് സർവിസ് പുനാരംഭിക്കാത്തത് നിരവധിപേരെ ദുരിതത്തിലാക്കുന്നുണ്ട്. കോവിഡി​ൻെറ വരവോടെ സമ്പൂർണ ലോക്ഡൗൺ നടപ്പിലാക്കിയതിനെ തുടർന്നാണ് അന്തർസംസ്ഥാന ബസ് സർവിസുകൾ പൂർണമായും നിർത്തിവെച്ചത്. ഇത് ഏറ്റവും അധികം ആളുകളെ ബാധിച്ചത് പാലക്കാട്​-കോയമ്പത്തൂർ റൂട്ടിലെ യാത്രക്കരെയാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കോയമ്പത്തൂരിലെയും അതിർത്തി പ്രദേശങ്ങളിലെയും വ്യാപാര-കച്ചവടസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. വ്യാവാസയിക നഗരമായ കോയമ്പത്തൂരിലേക്ക് നിരവധി പേരാണ് ഇവിടെനിന്ന് ജോലിക്ക്​ പോയി തിരികെ വരുന്നത്. എന്നാൽ, കെ.എസ്.ആർ.ടി.സിയുടെ ബസ് ഗതാഗതം പുനഃസ്ഥാപിക്കാത്തത് ഇവരുടെ യാത്ര ദുരിതത്തിലാക്കുന്നുണ്ട്. ഇരുസംസ്ഥാനങ്ങളിലേയും ബസുകൾ അതിർത്തിവരെ സർവിസ് നടത്തുണ്ട്. ഇവിടെനിന്ന് മാറി കയറിയാണ് ജോലിക്ക്​ പോകുന്നത്. കെ.എസ്.ആർ.ടി.സി. മൂന്ന് ബോണ്ട് സർവിസുകൾ നടത്തുണ്ടെങ്കിലും അവ എല്ലാ ജോലിക്കാർക്കും ഉപയോഗപ്പെടുത്താൻ കഴിയാറില്ല. കേരള സർക്കാർ സർവിസ് നടത്താൻ തയാറാണെങ്കിലും തമിഴ്നാട് സർക്കാറി​ൻെറ അനുമതിയില്ലാത്തതാണ് തടസ്സത്തിന് കാരണം. തമിഴ്നാട്ടിൽ സ്​റ്റോപ്പില്ലാതെ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബംഗളൂരുവിൽനിന്ന്​ പാലക്കാട്ടേക്കും തിരികെയും സർവിസ് നടത്തുന്നുണ്ട്. അത്യാവശ്യ സമയങ്ങളിൽ കേരള ട്രാൻസ്പോർട്ട് കോർപ്പേറഷനും ബംഗളൂരു സർവിസ് നടത്തുണുണ്ട്. ലോക്ഡൗണിന് മുമ്പുവരെ പാലക്കാട് ഡിപ്പോയിൽനിന്ന്​ മാത്രം 21 സർവിസാണ് ഉണ്ടായിരുന്നത്. ഇത്രയും സർവിസുകൾ തമിഴ്നാട് സർക്കാറും കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്ക് നടത്തിയിരുന്നു. പ്രതിദിനം ശരാശരി 20,000 രൂപയാണ് ഒരുബസിൽനിന്ന്​ മാത്രം കെ.എസ്.ആർ.ടി.സിക്ക്​ വരുമാനമായി ലഭിച്ചിരുന്നത്. ഇതിന് പുറമെ മറ്റ് ഡിപ്പോകളിൽനിന്ന്​ കോയമ്പത്തൂർ വഴി ദീർഘദൂര സർവിസുകളും നടത്തിയിരുന്നു. അടുത്ത മാസത്തോടെ സർവിസുകൾ പുനാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.