പാലക്കാട്: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കോവിഡ് രോഗികളായ മറ്റ് രോഗങ്ങളുള്ള സാമ്പത്തിക ശേഷിയില്ലാത്തവർക്ക് ഒരുമാസത്തെ മരുന്ന് പാലക്കാട് എം.പി ഓഫിസ് മുഖേന സൗജന്യമായി നൽകുമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി അറിയിച്ചു. അപേക്ഷകൾ വ്യാഴാഴ്ച മുതൽ സ്വീകരിക്കും.
അപേക്ഷകർ 0491 2505377 എം.പി ഓഫിസ് വാട്സ്ആപ് നമ്പറിലേക്ക് ഡോക്ടറുടെ കുറിപ്പടിയും രോഗിയുടെ പേരും അഡ്രസ്സും സഹിതം അയക്കേണ്ടതാണ്.
മരുന്നുകൾ വീടുകളിലെത്തിക്കാൻ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും യു.ഡി.എഫിെൻറ നേതൃത്വത്തിൽ 20 പേരടങ്ങുന്ന സന്നദ്ധ സേനയും രൂപവത്കരിച്ചിട്ടുണ്ട്. കോവിഡ് രോഗിയാണോ, സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവരാണോ എന്ന പരിഗണന മാത്രമാണ് മാനദണ്ഡമെന്ന് എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.