പ​ത്മാ​വ​തി, പാ​ർ​ത്ഥ​സാ​ര​ഥി

വയോധികയെ വീൽചെ​യറോടെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു; മകൻ അറസ്റ്റിൽ

കോ​യ​മ്പ​ത്തൂ​ർ: കി​ട​പ്പി​ലാ​യ അ​മ്മ​യെ വീ​ൽ​ചെ​യ​റോ​ടെ ട്രെ​യി​നി​ന് മു​ന്നി​ലേ​ക്ക് ത​ള്ളി​യി​ട്ട് കൊ​ന്ന മ​ക​ന്റെ ക്രൂ​ര​കൃ​ത്യം നാ​ടി​നെ ഞെ​ട്ടി​ച്ചു. റാ​ണി​പേ​ട്ട ജി​ല്ല​യി​ലാ​ണ് മ​ന​സ്സാ​ക്ഷി​യെ മ​ര​വി​പ്പി​ച്ച സംഭവം. തി​രു​വ​ള്ളൂ​ർ ജി​ല്ല​യി​ലെ മ​ണ​വൂ​ർ അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി പ​ത്മാ​വ​തി​യാ​ണ് (70) സ്വ​ന്തം മ​ക​ന്റെ കൈ​ക​ളാ​ൽ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ​ത്മാ​വ​തി​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൻ പാ​ർ​ത്ഥ​സാ​ര​ഥി​യെ (43) റെ​യി​ൽ​വേ ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ക്ഷാ​ഘാ​ത​വും മ​റ്റ് വാ​ർ​ധ​ക്യ​കാ​ല അ​സു​ഖ​ങ്ങ​ളും മൂ​ലം ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​യതിനെ തു​ട​ർ​ന്ന് പാ​ർ​ത്ഥ​സാ​ര​ഥി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന അ​മ്മ​യെ ചൊ​ല്ലി കു​ടും​ബ​ത്തി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി. അ​മ്മ​യെ നോ​ക്കു​ന്ന​ത് വ​ലി​യ ഭാ​ര​മാ​യി മാ​റി​യെ​ന്ന് പ​റ​ഞ്ഞ് ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യ​തി​ലു​ള്ള നി​രാ​ശ​യാ​ണ് പാ​ർ​ത്ഥ​സാ​ര​ഥി​യെ ക്രൂ​ര​മാ​യ തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്.

അ​മ്മ​യോ​ട് ‘പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാം’ എ​ന്ന് പ​റ​ഞ്ഞ് പാ​ർ​ത്ഥ​സാ​ര​ഥി വി​ശ്വ​സി​പ്പി​ച്ചു. തുടർന്ന് അ​മ്മ​യു​മാ​യി ഇ​യാ​ൾ മ​ണ​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യും പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് വീ​ൽ​ചെ​യ​റി​ൽ കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. രാ​ത്രി 8.55ഓ​ടെ സ​പ്ത​ഗി​രി എ​ക്സ്പ്ര​സി​ന് മു​ന്നി​ലേ​ക്ക് വീ​ൽ​ചെ​യ​റി​ലി​രു​ന്ന അ​മ്മ​യെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ട്രെ​യി​നി​ന്റെ ച​ക്ര​ങ്ങ​ളി​ൽ കു​ടു​ങ്ങി പ​ത്മാ​വ​തി ദാ​രു​ണ​മാ​യി മ​ര​ണ​പ്പെ​ട്ടു.

പി​റ്റേ​ന്ന് രാ​വി​ലെ റെ​യി​ൽ​വേ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ട്രാ​ക്കി​ന് സ​മീ​പം ത​ക​ർ​ന്ന നി​ല​യി​ൽ വീ​ൽ​ചെ​യ​ർ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തോ​ന്നി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ സി.​സി.​ടി.​വി പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ർ​ത്ഥ​സാ​ര​ഥി അ​മ്മ​യെ വീ​ൽ​ചെ​യ​റോ​ടെ ട്രെ​യി​നി​ന് മു​ന്നി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. 

Tags:    
News Summary - Elderly woman in wheelchair thrown in front of train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.