അ​ട്ട​പ്പാ​ടി​യി​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ൾ എ​ക്സൈ​സ് സം​ഘം ന​ശി​പ്പി​ച്ച​പ്പോ​ൾ

അട്ടപ്പാടിയിൽ 15 തോട്ടങ്ങളിലെ 2373 കഞ്ചാവ് ചെടികൾ നശിപ്പിച്ചു

പാ​ല​ക്കാ​ട്: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2373 ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചു. പാ​ട​വ​യ​ൽ വി​ല്ലേ​ജി​ൽ ശ​ര​ക്കോ​ൽ മ​ല​യു​ടെ മു​ക​ളി​ൽ 15 തോ​ട്ട​ങ്ങ​ളി​ലാ​യി പ​രി​പാ​ലി​ച്ചി​രു​ന്ന ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

പാ​ല​ക്കാ​ട്‌ അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ എ.​ആ​ർ. നി​ഗീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​ളി റെ​യ്ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ഇ​ഹ്‌​ലാ​സ് അ​ലി​യും സം​ഘ​വും ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഉ​ൾ​വ​ന​ത്തി​ൽ ചെ​ങ്കു​ത്താ​യ മ​ല​യി​ടു​ക്കി​ലൂ​ടെ 20 കി​ലോ​മീ​റ്റ​ർ ന​ട​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല, ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ണി​ജ്യ രീ​തി​യി​ൽ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തു​ന്ന​വ​രെ പ​റ്റി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ ച​ന്ദ്ര​കു​മാ​ർ, ച​ന്ദ്ര​ൻ, പ്ര​മോ​ദ്, സി.​ഇ.​ഒ​മാ​രാ​യ ര​ങ്ക​ൻ, ര​ജീ​ഷ്, ഭോ​ജ​ൻ, വി​ഷ്ണു എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - 2373 cannabis plants destroyed in 15 plantations in Attappadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.