Posted On
date_range Updated On
date_range ചെക്ക്പോസ്റ്റുകളിൽ കൈക്കൂലി കുറയുന്നെന്ന് അധികൃതർ
പാലക്കാട്: ജില്ലയിലെ മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിൽ ജനുവരി മുതൽ ഏപ്രിൽ 18 വരെ നടന്ന വിജിലൻസ് പരിശോധനയിൽ കൈക്കൂലിയായി പിടികൂടിയത് 27,750 രൂപ. ജനുവരി 24ന് വാളയാർ മോട്ടോർ വെഹിക്കിൾ ചെക്ക്പോസ്റ്റിൽ നിന്ന് 26600 രൂപയും, ഫെബ്രുവരി 24ന് ഗോവിന്ദപുരം മോട്ടോർ വെഹിക്കിൾ ചെക്ക്പോസ്റ്റിൽനിന്ന് 1150 രൂപയുമാണ് പിടിച്ചത്. സംസ്ഥാനത്ത് ആവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകൾ, അമിതഭാരത്തിൽ വരുന്ന വാഹനങ്ങൾ, രേഖകൾ ഇല്ലാത്ത വാഹനങ്ങൾ എന്നിവരാണ് കൈക്കൂലി നൽകുന്നത്. വിജിലൻസിന്റെ മിന്നൽ പരിശോധന കർശനമായതിനാൽ ചെക്ക്പോസ്റ്റുകളിലെ കൈക്കൂലി കുറയുന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.