package മണ്ണാർക്കാട്: ജി.എം.യു.പി സ്കൂളിൽ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിൽ വിദ്യാഭ്യാസ സമഗ്രത ലക്ഷ്യംവെച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ തുടങ്ങുന്ന ഫ്ലയിം പദ്ധതിയുടെ പ്രഖ്യാപനവും അദ്ദേഹം നടത്തി. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഹംസ കുറുവണ്ണ അധ്യക്ഷതവഹിച്ചു. വിയ്യക്കുറുശ്ശി ഫെയ്ത്ത് ഇന്ത്യ സ്പെഷൽ സ്‌കൂളിൽ പഞ്ചായത്തംഗം കെ. സതീഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. ജയപ്രകാശ് അധ്യക്ഷതവഹിച്ചു. കുമരംപുത്തൂർ പഞ്ചായത്ത് നെച്ചുള്ളി സർക്കാർ ഹൈസ്‌കൂളിൽ ജില്ല പഞ്ചായത്തംഗം ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി. മുഹമ്മദ് മുസ്തഫ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സന്തോഷ് മുഖ്യാതിഥിയായി. മണ്ണാർക്കാട് പെരുമ്പടാരി ജി.എൽ.പി സ്കൂൾ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ മാസിത സത്താർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് മുജീബ് പെരിമ്പിടി അധ്യക്ഷതവഹിച്ചു. മണ്ണാർക്കാട് സി.ഐ അജിത് കുമാർ കുട്ടികൾക്ക് മധുരം നൽകി. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ നഗരസഭ കൗൺസിലർ മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. ഫോട്ടോ PEW mnrkd 1 mannarkkad praveshanolsavam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.