Posted On
date_range Updated On
date_range കുഴൽപ്പണം പിടികൂടി
പാലക്കാട്: മഹാരാഷ്ട്ര സ്വദേശിയിൽനിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 26,15,930 രൂപ വാഹന പരിശോധനക്കിടെ എക്സൈസ് സംഘം പിടികൂടി. മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലയിൽ അൽസാണ്ടിൽ സ്വദേശി സന്തോഷ് പരശുറാം ചവാന്റെ (39) പക്കൽനിന്നാണ് പണം പിടികൂടിയത്.
കോയമ്പത്തൂരിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ പാലക്കാട്ടേക്ക് വരുന്നതിനിടെ കൂട്ടുപാതയിൽ എക്സൈസ് നടത്തിയ വാഹനപരിശോധനയിലാണ് പണം കണ്ടെത്തിയത്. പണം പാലക്കാട് ആദായനികുതി വകുപ്പ് അധികൃതർക്ക് കൈമാറി.
വെള്ളിയാഴ്ച രാവിലെ 11ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ. അജിത്തും സംഘവുമാണ് പരിശോധന നടത്തിയത്.പണത്തിന്റെ ഉറവിടവും സന്തോഷ് പരശുറാം ചവാൻ എങ്ങനെ പാലക്കാട്ടെത്തിയതെന്നും ഉൾപ്പെടെ അന്വേഷിച്ചുവരുകയാണ്. സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സുമേഷ്, കെ.എ. ഷാബു, എം. നിമ്മി, എക്സൈസ് ഡ്രൈവർ എസ്. പ്രദീപ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.