വിവിധ ട്രേഡ് യൂനിയൻ നേതാക്കളുമായി പാലക്കാട് ആർ.ടി.ഒയുടെ ചേംബറിൽ നടന്ന ചർച്ച
പാലക്കാട്: ജില്ലയിൽ മാർച്ച് ഒന്നുമുതൽ ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ നിർബന്ധമാക്കി. ഇക്കാര്യം പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന സംഘടിപ്പിക്കും. ജില്ലയിലെ മോട്ടോർ തൊഴിലാളി രംഗത്തുള്ള വിവിധ ട്രേഡ് യൂനിയൻ നേതാക്കളുമായി പാലക്കാട് ആർ.ടി.ഒയുടെ ചേംബറിൽ നടന്ന യോഗത്തിലാണ് തീരുമാനം. മേഖലയിലെ വിവിധ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങളുടെ വേഗത പരമാവധി വർധിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. പരാതികൾ പരിഹരിക്കാനായി ജില്ലതലത്തിൽ രണ്ടുമാസത്തിലൊരിക്കൽ യോഗം കൂടും. റോഡ് സുരക്ഷയെക്കുറിച്ചും മീറ്റർ താരിഫിനെക്കുറിച്ചും മോട്ടോർ വാഹന വകുപ്പ് ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ പാലക്കാട് ആർ.ടി.ഒ സി.യു. മുജീബ്, ജോയന്റ് ആർ.ടി.ഒ കിഷോർ, സി.ഐ.ടി.യു നേതാക്കളായ ജയ്സൺ പല്ലായി, ടി.പി. രാധാകൃഷ്ണൻ, ഐ.എൻ.ടി.യു.സി നേതാക്കളായ കെ.പി. ജോഷി, ഡോ. പി.കെ. വേണു, എസ്.ടി.യു നേതാക്കളായ അഷറഫ് ഇമ്രാൻ ഖാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.