പാലക്കാട്: തൃശൂരിൽനിന്നും രാവിലെ കോയമ്പത്തൂരിലേക്കും വൈകീട്ട് തിരിച്ചും മെമു വേണമെന്ന ആവശ്യം ഉയരുന്നു. വ്യാവസായിക നഗരമായ കോയമ്പത്തൂരിലേക്കും തിരികെയും പാസഞ്ചർ ട്രെയിനില്ല. എക്സ് പ്രസ് ട്രെയിനുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. രാത്രി 12.15നുള്ള എറണാകുളം-കാരക്കൽ എക്സ് പ്രസ് കഴിഞ്ഞാൽ രാവിലെ 8.50ന് എത്തുന്ന ആലപ്പുഴ-ധൻബാദ് എക്സ് പ്രസ് മാത്രമാണ് തൃശൂരിൽ നിന്ന് ദിവസേനയുള്ള ട്രെയിൻ.
നിലവിൽ യാത്രക്കാർ ഷൊർണൂർ എത്തിയാണ് കോയമ്പത്തൂരിലെത്തുന്നത്. വൈകീട്ടും കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്ക് ട്രെയിനുകളില്ല. രാവിലെ 8.20ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ കോയമ്പത്തൂർ എത്തുന്നത് 11 മണിക്കാണ്. തൃശൂരിലെ യാത്രക്കാരിൽ പലരും രാവിലെ 6.45നും 7.16നും ഉള്ള ട്രെയിനിൽ ഷൊർണൂരിലെത്തിയാണ് കോയമ്പത്തൂരിലേക്ക് വരുന്നത്.
7.16നുള്ള എറണാകുളം-കണ്ണൂർ എക്സ് പ്രസ് 8.20നുള്ളിൽ ഷൊർണൂർ എത്തിയില്ലെങ്കിൽ കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ കിട്ടില്ല. വൈകീട്ടും ഇതിന് സമാനമാണ് സ്ഥതി. തൃശൂരിനും കോയമ്പത്തൂരിനുമിടയിൽ ഇരു ദിശകളിലും രാവിലെയും വൈകീട്ടും ഓരോ മെമു എന്നതും തൃശൂരിനും ഗുരുവായൂരിനുമിടയിൽ മെമു ഷട്ടിൽ സർവിസ് വേണമെന്ന ആവശ്യവും പുതിയ ഒരു മെമു അനുവദിച്ചാൽ നടപ്പാക്കാൻ കഴിയും. ഇതിനായി കോയമ്പത്തൂർ മേട്ടുപാളയം റൂട്ടിൽ സർവിസ് നടത്തുന്ന മെമ്മു തൃശൂരിലേക്ക് നീട്ടിയാൻ മതിയെന്ന് റെയിൽവേ പാസഞ്ചർ ഭാരവാഹികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.