പ്രതീകാത്മക ചിത്രം
പാലക്കാട്: റേഷൻകടകളിലൂടെ വിതരണം ചെയ്യുന്ന സി.എം.ആർ മട്ടയരിയുടെ ഗുണമേന്മയെക്കുറിച്ച് പരാതി വ്യാപികുന്നതിനിടയിൽ ജില്ലയിലെ കർഷകരിൽനിന്ന് സംഭരിക്കുന്ന നെല്ലിൽ തട്ടിപ്പ്. ജില്ലയിലെ അഞ്ചുമില്ലുകളിൽ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. കർഷകരിൽ സംഭരിച്ച നെല്ല് മില്ലുകളിൽ കണ്ടെത്താൻ കഴിയാത്തതും അരിയുടെ ഗുണമേന്മയിൽ ക്രമക്കേടുമാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ സ്വകാര്യ മില്ലുകളാണ് സപ്ലൈകോയക്കുവേണ്ടി കർഷകരിൽനിന്നും നെല്ല് സംഭരിക്കുന്നത്. സംഭരിക്കുന്ന നെല്ല് അരിയാക്കി എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കും അവിടെനിന്നും റേഷകടകളിലേക്കുമാണ് വിതരണം ചെയ്യുന്നത്.
ക൪ഷകരിൽനിന്നും നെല്ല് സംഭരിച്ച അരിയാക്കുന്നതിന് മില്ലുകൾക്ക് സപ്ലൈകോ കൈകാര്യ ചെലവ് നൽകുന്നുണ്ട്. നെല്ല് സംഭരണത്തിന് ജില്ലയിൽ സപ്ലൈകോയുമായി സഹകരിക്കുന്നത് 56 മില്ലുകളാണ്. കർഷകരിൽനിന്ന് ശേഖരിക്കുന്ന നെല്ല്, മില്ലുടമകൾ തമിഴ്നാട്ടിലെത്തിച്ച് ‘പാലക്കാടൻ മട്ട’ പേരിൽ ബ്രാൻഡ് ചെയ്ത് വിൽപന നടത്തുകയാണ് പതിവ്. സംഭരിക്കുന്ന 100 കിലോ നെല്ലിന് 68 കിലോ അരി വീതമാണ് മില്ലുടമകൾ സപ്ലൈകോക്ക് തിരിച്ചുനൽകേണ്ടത്.
ഇതിനായി ഗുണമേന്മയില്ലാത്ത അരി ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് പൊതുവിതരണ സംവിധാനത്തിന് നൽകും, ഇതാണ് മില്ലുകളുടെ രീതിയെന്നാണ് കണ്ടെത്തൽ. സപ്ലൈകോ പാഡിമാർക്കറ്റിങ് ഓഫിസർക്കാണ് മിക്കയിടത്തും ഗുണമേന്മ പരിശോധിക്കുന്ന ചുമതല. കേരളത്തിന് അവശ്യമായി അരിയുടെ ആറു ശതമാനം മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ബാക്കി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യാതാണ് അവശ്യം പരിഹരിക്കുന്നത്. ഇതിൽ മട്ട ഒഴികെയുള്ള അരി അവശ്യാനുസരണം ലഭിക്കുന്നുണ്ട്. എന്നാൽ, അവശ്യക്കാർ ഏറെയുള്ള മട്ടയരി സംസ്ഥാനകത്തും പുറത്തും കടുത്തഷാമം അനുഭവപ്പെടുന്നുണ്ട്.
പാലക്കാടൻ മട്ടയുടെ രുചിയും ഗുണമേന്മയും മറ്റ് അരികൾക്ക് ലഭിക്കല്ലന്ന കാരണത്താൽ പാലക്കാട് ഒഴികെയുള്ള ജില്ലയിൽ നിന്നും മട്ട നെല്ല് സംഭരിക്കാൻ താൽപര്യമില്ല. ഇത് മുന്നിൽ കണ്ട് സപ്ലൈകോ മുഖേന സംഭരിച്ച മട്ട നെല്ല് ഓപൺ മാർക്കറ്റിലേക്കാണ് പോകുന്നത്. ഒന്നാം തരം മട്ടയരിക്ക് സംസ്ഥാനത്തിനകത്തും പുറത്തും ഉയർന്ന വില ലഭിക്കുന്നുണ്ട്. 600 മെട്രിക് ടൺ സംഭരണ ശേഷിയുള്ള 5 മില്ലുകൾ 27,881 മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇതിൽ 45 കോടി രൂപയുടെ 15951 മെട്രിക് ടൺ നെല്ലിന്‍റെ കുറവാണ് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.