ലെ​വ​ൽ ക്രോ​സ് അ​റ്റ​കു​റ്റ​പ​ണി​ക​ളെ തു​ട​ർ​ന്ന് റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ മ​റു​വ​ശ​ത്ത് ക​ട​ക്കു​ന്ന​വ​ർ

ലെ​വ​ൽ ക്രോ​സ് അ​റ്റ​കു​റ്റ​പ്പ​ണി; ജീ​വ​ൻ കൈ​യി​ൽ പി​ടി​ച്ച് ദു​രി​ത​യാ​ത്ര

കൊ​ല്ല​ങ്കോ​ട്: അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ലെ​വ​ൽ ക്രോ​സ് അ​ട​ച്ചി​ട്ട​തി​നാ​ൽ രോഗികളടക്കമുള്ള യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. ലെ​വ​ൽ ക്രോ​സ് അ​ട​ച്ചി​ട്ട​തി​നാ​ൽ കൊ​ല്ല​ങ്കോ​ട്, നെ​ന്മാ​റ, മു​ത​ല​മ​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും പാ​ല​ക്കാ​ട്, ചി​റ്റൂ​ർ, കൊ​ടു​വാ​യൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ റെ​യി​ൽ​വേ ഗേ​റ്റി​ന​ടു​ത്ത് ബ​സി​റ​ങ്ങി​യ ശേ​ഷം റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ക​ത്ത് ക​യ​റി ട്രാ​ക്ക് മു​റി​ച്ച് ക​ട​ന്നു​വേ​ണം പു​തു​ന​ഗ​രം റോ​ഡി​ൽ എ​ത്തി​ച്ചേ​രാ​ൻ.

ക​ഴി​ഞ്ഞ ത​വ​ണ ലെ​വ​ൽ ക്രോ​സ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​മ്പോ​ൾ ട്രാ​ക്കി​ന് വ​ശ​ത്തി​ലൂ​ടെ ത​ന്നെ കാ​ൽ​ന​ട​യാ​ത്ര അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ കാ​ൽ​ന​ട​യാ​ത്ര അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ 200 മീ​റ്റ​റി​ൽ അ​ധി​കം ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന രോ​ഗി​ക​ൾ​ക്കും ദു​രി​ത​മാ​യി. റെ​യി​ൽ​വേ ന​ട​പ​ടി​ക്കെ​തി​രെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും ലെ​വ​ൽ ക്രോ​സി​ലെ അ​റ്റ​പ്പ​ണി​ക​ൾ ന​ല്ല രീ​തി​യി​ൽ ന​ട​ക്കു​ന്ന​തി​നാ​ണ് യാ​ത്ര​ക്കാ​രെ വ​ഴി തി​രി​ച്ചു​വി​ട്ട​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ന്യാ​യീ​ക​ര​ണം.

അ​പ​ക​ടം ഏ​ത് സ​മ​യ​ത്തും സം​ഭ​വി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് നി​ല​വി​ൽ യാ​ത്ര​ക്കാ​ർ സ്റ്റേ​ഷ​ന​ക​ത്ത് ക​ട​ന്ന് ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന് വീ​ണ്ടും മ​റു​വ​ശ​ത്ത് ക​ട​ക്കു​ന്ന​ത്. ച​ര​ക്ക് ട്രെ​യി​നു​ക​ൾ അ​മി​ത​വേ​ഗ​തി​യി​ൽ വ​രു​ന്ന​തി​നാ​ൽ വ​യോ​ധി​ക​ർ ഉ​ൾ​പ്പെ​ടെ ട്രാ​ക്കി​ൽ ന​ട​ന്ന് മ​റു​വ​ശ​ത്ത് ക​ട​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Level Crossing Maintenance Puts Commuters Through Dangerous Detour in Kollengode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.