ക​ണ്ടെ​ടു​ത്ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വൻ പുകയില ശേഖരം പിടികൂടി; ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സ്

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ൽ നി​ന്ന് വ​ൻ നി​രോ​ധി​ത പു​ക​യി​ല ശേ​ഖ​രം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി കാ​ജാ ഹു​സൈ​ൻ (36), വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി ര​ക്ഷ​പ്പെ​ട്ട അ​സം സ്വ​ദേ​ശി അ​മീ​ർ ഹം​ജ (38) എ​ന്നി​വ​ർ​ക്കെ​തി​രെ വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ർ - പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ മം​ഗ​ലം പാ​ല​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പൊ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് 13 ചാ​ക്കു​ക​ളി​ലാ​യി വി​വി​ധ ഇ​ന​ത്തി​ൽ​പെ​ട്ട നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന ശേ​ഖ​രം കാ​റി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

റോ​ഡ​രി​കി​ലെ ചാ​ലി​ലേ​ക്ക് സ്വി​ഫ്റ്റ് ഡി​സ​യ​ർ കാ​ർ മ​റി​ഞ്ഞ വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തെ ക​ണ്ട​തോ​ടെ​യാ​ണ് ഒ​ന്നാം പ്ര​തി​യാ​യ അ​മീ​ർ ഹം​ജ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ കാ​ജാ ഹു​സൈ​നും അ​മീ​ർ ഹം​ജ​യും ഭാ​ര്യ ആ​ബി​ദ ഹാ​ത്തൂ​ദും (32) കു​ട്ടി​യു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പെ​രു​മ്പാ​വൂ​രി​ൽ നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ. കാ​റി​ന്റെ സീ​റ്റു​ക​ളി​ലും ഡി​ക്കി​യി​ലു​മാ​യി ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ. വി​വി​ധ ബ്രാ​ൻ​ഡു​ക​ളു​ടെ 40240 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ഒ​രു ചാ​ക്ക് ഉ​ണ​ങ്ങി​യ പു​ക​യി​ല​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

കാ​റും പു​ക​യി​ല ശേ​ഖ​ര​വും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​ന്നാം പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് അ​റി​യി​ച്ചു. എ​സ്.​ഐ സി.​ആ​ർ. സു​രേ​ഷ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​ദീ​പ്, ഹോം ​ഗാ​ർ​ഡ് പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags:    
News Summary - Massive Stash of Banned Tobacco Seized from Accident-Hit Car in Vadakanchery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.