കോട്ടായി അയ്യംകുളം കർഷക വിപണിയിൽ വിൽപനക്കെത്തിച്ച കൂൺ
Posted On
date_range Updated On
date_range കോട്ടായിയിൽ കൂൺ ചാകര; അയ്യംകുളം വിപണിയിൽ ലേലത്തിനെത്തിയത് ആയിരം കിലോ കൂൺ
കോട്ടായി: കോട്ടായി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കൂൺ ചാകരയുടെ ദിവസങ്ങൾ. ശനിയാഴ്ച രാവിലെ അയ്യംകുളത്തെ സ്വാശ്രയ കർഷകവിപണിയിലും സ്വകാര്യ വിപണികളിലുമായി ആയിരം കിലോയിൽ കൂടുതൽ കൂൺ ലേലത്തിനെത്തിയതായി കച്ചവടക്കാർ പറഞ്ഞു.
കൂൺ സുലഭമായി ലഭിച്ചെങ്കിലും വിലയിൽ കുറവൊന്നുമുണ്ടായില്ല. കൂൺ മൊട്ടുകൾക്ക് കിലോ 700 രൂപക്കും പാതിവിരിഞ്ഞത് 500 രൂപക്കും നന്നായി വിരിഞ്ഞത് 250 രൂപക്കുമാണ് കച്ചവടക്കാർ ലേലത്തിൽ വിളിച്ചെടുത്തത്. അയ്യംകുളം വിപണിയിൽ നിന്നും ലേലത്തിലെടുത്ത കൂൺ വിദേശത്തേക്ക് വരെ കയറ്റി അയക്കുന്നതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.